വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ വീട് ഉമ്മൻ ചാണ്ടി സന്ദർശിച്ചു.

സ്വന്തം ലേഖകൻ

കോട്ടയം : വനപാലകരുടെ കസ്റ്റഡിയിൽ ദുരുഹ സാഹചര്യത്തിൽ മരണമടഞ്ഞ പി.പി.മത്തായിയുടെ കുടുംബാഗങ്ങളെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു.

മരണത്തിനു ഉത്തരവാദികളായ വനപാലകർക്കെതിരെ തക്കനടപടി ഉണ്ടാകണമെന്നും, കുടുംബത്തിന് ഗവണ്മെന്റ് ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആൻ്റോ ആൻ്റണി എംപി , ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ബാബു ജോർജ്, പഴകുളം മധു, റിങ്കു ചെറിയാൻ , റോയ് ജോർജ് എന്നിവർ പങ്കെടുത്തു.

Top