25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന കള്ള പ്രചാരണം; ദമ്പതികള്‍ ആശുപത്രിയില്‍; സൈബര്‍ ഗുണ്ടകള്‍ കുടുങ്ങും

മലയാളിയുടെ സൈബര്‍ ആക്രമണം പരിധവിട്ടപ്പോള്‍ നവദമ്പതികള്‍ ആശുപത്രികിടക്കയിലായി. ഒരു കല്ല്യാണ ഫോട്ടോയുടെ ചുവട് പിടിച്ച് സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികള്‍ നടത്തിയ ആക്രമണമാണ് ഇപ്പോല്‍ കോടതിയും പോലീസും ആശുപത്രിയുമായി കയറിയിറങ്ങുന്നത്. 25 കാരന്‍ 48 കാരിയെ വിവാഹം കഴിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായ നവദമ്പതികളെ കഴിഞ്ഞ ദിവസസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണത്തിന് വിധേയമായത്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബുവാണ് മാധ്യമങ്ങളെ അറിയിച്ചത്. അനൂപും ജൂബിയും ഇത് സംബദ്ധിച്ച് സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ വേട്ടയാടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ദമ്പതികള്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” ഫെബ്രുവരി 4 വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ്.പി. സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റെയും ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന സന്ദേശമായിരുന്നു ഇത്. വധുവിന് പ്രായക്കൂടുതല്‍ ഉണ്ടെന്നും സ്വത്തിന്റെ പ്രലോഭനത്തിലാണ് വരന്‍ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. എന്നാല്‍ ഈ പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് ദമ്പതികള്‍ പറഞ്ഞു.

കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ജൂബിയേക്കാള്‍ രണ്ട് വയസ്സിന് മുതിര്‍ന്നയാളാണ് അനൂപ്. ജൂബിക്ക് 45 വയസ്സും അനൂപിന് 25 വയസ്സും ആണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോ പൈലറ്റായി ജോലി ചെയ്യുകയാണ് അനൂപ്. എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കഴിഞ്ഞ ജൂബിയും വിമാനത്താവളത്തില്‍ ജീവനക്കാരിയാണ്.

ഞങ്ങള്‍ ഇണയെത്തേടിയത് മനസ്സിനാണ്, ശരീരത്തിനല്ല’. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ ചെറുപുഴ പാറത്താഴ ഹൗസ് അനൂപിന്റെയും ഷാര്‍ജയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയായ ചെമ്പന്‍തൊട്ടി തോട്ടുംകര സ്വദേശി ജൂബിയുടെയും വിവാഹം വളരെ പെട്ടെന്നായിരുന്നു. അധികം പേരെയൊന്നും വിവാഹത്തിനു ക്ഷണിക്കാന്‍ പറ്റാത്തതിനാലാണു പിതാവിന്റെ കാറ്ററിങ് സ്ഥാപനത്തിന്റെ പേരില്‍ വിവാഹപരസ്യം നല്‍കിയത്. എന്നാല്‍, ആ പരസ്യത്തിലെ വിലാസവും കല്യാണ ഫോട്ടോയും ചേര്‍ത്താണു ചിലര്‍ ദുഷ്പ്രചാരണം നടത്തിയത്.

നാലു വര്‍ഷം മുന്‍പാണ് ഒന്നാം റാങ്കോടെ ജൂബി ടൂറിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. 27 വയസ്സുള്ള ജൂബിയെ കണ്ട് ഇഷ്ടപ്പെട്ട് 29 കാരനായ അനൂപിന്റെ കുടുംബം വിവാഹാലോചനയുമായി എത്തുകയായിരുന്നു. ദുഷ്പ്രചാരണത്തെക്കുറിച്ചു ജൂബി പറയുന്നു. ‘ചെറുപ്പം മുതലേ അല്‍പം തടിച്ച പ്രകൃതമാണ്. വിവാഹത്തിനു സാരി എടുത്തപ്പോള്‍ അല്‍പം കൂടി തടിച്ച പോലെ തോന്നി. ഇതായിരിക്കാം 48 വയസ്സ് എന്നൊക്കെ പറയാന്‍ ആളുകളെ പ്രേരിപ്പിച്ചത്.

പക്ഷേ വിവാഹം കഴിഞ്ഞു പുതിയൊരു വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിക്ക് അതൊക്കെ എത്രമാത്രം വേദനയുണ്ടാക്കും എന്നു പോലും ഓര്‍ക്കാതെ പ്രചരിപ്പിച്ചവര്‍ മനോരോഗികളാണ്. എന്തായാലും ഇതൊന്നും കണ്ട് കരഞ്ഞു തളര്‍ന്നിരിക്കാന്‍ ഞങ്ങളില്ല. ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കുകയായിരുന്നു. അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ തന്നെയാണു തീരുമാനം’.

Top