ദളിതരോടുള്ള അവഗണന കേരളത്തിലും; അധ്യാപകന്‍ ജാതിപ്പേര് വിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു

dalit

വയനാട്: ദില്ലിയിലും ഹൈദരാബ്ദിലും ഉത്തര്‍പ്രദേശിലും മാത്രമല്ല കേരളത്തിലും ദളിത് ജനങ്ങള്‍ അപമാനിതരാകുകയാണ്. കോളേജ് അധ്യാപകന്‍ ദളിത് വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നാണ് പരാതി. വയനാട്ടിലെ പുല്‍പ്പള്ളി എസ്എന്‍ കോളേജിലാണ് സംഭവം.

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി കെകെ അമലാണ് പ്രിന്‍സിപ്പാള്‍ മര്‍ദ്ദിക്കുകയും ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി ആരോപിച്ച് ചികിത്സ തേടിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്ന തന്നെ യാതൊരു പ്രകോപനവുമില്ലാതെ പ്രിന്‍സിപ്പള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമല്‍ ആരോപിച്ചു. കഴുത്തിന് കുത്തിപ്പിടിക്കുകയും താഴത്തെ നിലയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി അമല്‍ പരാതിയില്‍ പറയുന്നു. മര്‍ദ്ദിക്കുന്നതിനിടെ പ്രിന്‍സിപ്പള്‍ തന്നെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

എന്നാല്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതിന്റെ പേരില്‍ അമലിനെ താന്‍ സസ്പെന്റ് ചെയ്തതിലുള്ള വ്യക്തി വിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഹരിപ്രകാശ് പറഞ്ഞു. റാഗിംങ് സംഭവം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് അമല്‍ പുല്‍പ്പലള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുല്‍പ്പള്ളി എസ്എന്‍ കോളേജിന് വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചിരുന്നു.

Top