ഡൈവേഴ്‌സായ പിതാന് മകള്‍ കിടക്ക വിരിച്ചപ്പോള്‍ മകന്‍ ചെയ്ത കടും കൈ അധികമായിപ്പോയി . അച്ഛന്‍ പുനര്‍ വിവാഹത്തിനൊരുങ്ങിയപ്പോള്‍ മകള്‍ അതിന് തടസം നിന്നു. പ്രിയപ്പെട്ട അച്ഛന്റെ സ്‌നേഹം മറ്റൊരാള്‍ കവര്‍ന്നെടുക്കുമെന്നായപ്പോള്‍ അച്ഛനെ മെരുക്കാനായി അവള്‍ തീരുമാനിച്ചു. സഹോദരിക്ക് അച്ഛനോടുള്ള അമിത സ്‌നേഹം കണ്ടപ്പോള്‍ സഹോദരന്‍ സംശയിച്ചെങ്കിലും ഒന്നും പറഞ്ഞില്ല. അവസാനം ആ ബന്ധം വളരുകയും അച്ഛനെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി അച്ഛനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വഴങ്ങിക്കൊടുക്കുകയും ചെയ്തു. 2013ല്‍ വിവാഹമോചനം നേടിയ ചൈനീസ് മെഡിസിന്‍ പ്രാക്ടീഷണറാണ് ഈ അച്ഛന്‍.
ഇവര്‍ തമ്മിലുള്ള അവിഹിത ബന്ധമറിഞ്ഞ് മകന്‍ കേസ് കൊടുത്തതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണക്ക് വിധേയമാക്കുകയും ചെയ്തു. ഇരുവര്‍ക്കും ദീര്‍ഘകാലത്തെ ജയില്‍ശിക്ഷയാണ് കാത്തിരിക്കുന്നത്. ഹോംഗ് കോംഗ് ഡിസ്ട്രിക്ട് കോടതി ഇവര്‍ക്ക് മേല്‍ അവിഹിതബന്ധത്തിന്റെ പേരില്‍ നാല് ചാര്‍ജുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിക്ക് 19 വയസായപ്പോള്‍ അതായത് 2009ലായിരുന്നു അച്ഛനും മകളും തമ്മിലുള്ള കിടക്ക പങ്കിടല്‍ ആരംഭിച്ചിരുന്നത്.
മിസ്‌പ്ലേസ് ലൗ എന്ന മാനസിക വൈകല്യം മൂലവും പെണ്‍കുട്ടിക്ക് അച്ഛനോട് പ്രണയം കലര്‍ന്ന ആരാധന മൂത്തതിനാലുമാണിത് സംഭവിച്ചിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന സൈക്കോളജിക്കല്‍ റിപ്പോര്‍ട്ട് ഈ ബന്ധത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. നിലവില്‍ 29 വയസ് പ്രായമുള്ള മകളും 59 വയസ് പ്രായമുള്ള അച്ഛനും ഏപ്രില്‍ 27ന് നടന്ന വിചാരണക്കിടെ കുറ്റം സമ്മതിക്കുകയും 2009നും 2015നും ഇടയില്‍ അവിഹിത ബന്ധം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന വിവരം 2015ലായിരുന്നു ഇയാളുടെ പുത്രന്‍ കണ്ടെത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നത്. ആ സമയത്ത് മകന്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുകയായിരുന്നു. തന്റെ അച്ഛനും സഹോദരിയും തമ്മില്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ ഈ വിദ്യാര്‍ത്ഥി ഒരു എസ്ഡി കാര്‍ഡില്‍ കണ്ടെത്തുകയായിരുന്നു. ഈ കാര്‍ഡ് പിതാവിന്റെ ഗ്ലാസ് കേസില്‍ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അച്ഛനെയും മകളെയും അറസ്റ്റ് ചെയ്തിരുന്നത്. 2009ലായിരുന്നു താന്‍ അച്ഛന് സ്വയം കാഴ്ചവച്ചതെന്ന് യുവതി സമ്മതിച്ചിട്ടുണ്ട്. വിവാഹ മോചിതനായ അച്ഛന്‍ നിരാശയില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണിത് ചെയ്തതെന്നും യുവതി സ്വയം ന്യായീകരിച്ചിരുന്നു.
തുടര്‍ന്ന് തുടര്‍ച്ചയായി ആറ് വര്‍ഷത്തോളം ഇവര്‍ അവിഹിത ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിതാവിന്റെയും പുത്രിയുടെയും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. തന്റെ പിതാവിനെ മോചിപ്പിക്കാനായി മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും യുവതി പ്രോസിക്യൂട്ടര്‍മാരോട് വെളിപ്പെടുത്തിയിരുന്നു. ജൂണ്‍ 12ന് ഇരുവരെയും തടവില്‍ ഇടാനാണ് കോടതി തീരുമാനം.