കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു

കോട്ടയം: വീടിന്റെ രണ്ടാംനിലയില്‍ കളിച്ചുകൊണ്ടിരിക്കെ തോര്‍ത്ത് കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു. ചങ്ങനാശേരി അമൃതവിദ്യാലയം ആറംക്‌ളാസ് വിദ്യാര്‍ഥിയും കുറിച്ചി ഇടനാട്ട് തലയാറ്റുംപള്ളിയില്‍ ദേവപദം ടി.പി.രാജുവിന്റെ മകനുമായ ദേവനന്ദനാണ് (12) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് സംഭവം. രണ്ടാംനിലയില്‍ കളിക്കുന്നതിനിടെ സ്റ്റെയര്‍കേസ് വഴി ഊര്‍ന്നിറങ്ങിയപ്പോള്‍ കഴുത്തില്‍ ചുറ്റിയ തോര്‍ത്ത് കുടുങ്ങുകയായിരുന്നു. വീടിന്റെ രണ്ടാംനിലയില്‍നിന്നും സ്റ്റെയര്‍കേസിന്റെ കൈവരിയിലൂടെ ഊര്‍ന്നിറങ്ങുമ്പോള്‍ കഴുത്തില്‍ ചുറ്റിയിരുന്ന തോര്‍ത്ത് സ്റ്റെയര്‍കേസിലെ ഗ്രില്ലില്‍ ഉടക്കി തൂങ്ങിയാണ് അപകടം നടന്നതെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മാതാവും മുത്തശിയും മാത്രമാണ് ഉണ്ടായിരുന്നത്. ഏറെ സമയമായിട്ടും കുട്ടിയുടെ അനക്കം കേല്‍ക്കാതിരുന്നതോടെ നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. മാതാവ്: പ്രസന്ന. സഹോദരന്‍: ദേവനാരായണന്‍. സംസ്‌കാരം ഞായറാ്്‌ഴ്ച വൈകുന്നേരം മൂന്നിന് കുറിച്ചി ഗവ.എല്‍.പി സ്‌കൂളിന് സമീപത്തെ വീട്ടുവളപ്പില്‍.

Top