തല്ലു കൊണ്ടതിനു കരയാതെ പണിയെടുക്കൂ പത്രക്കാരെ; അംഗീകാരത്തെ നിങ്ങളുടെ അഹന്ത സ്വാതന്ത്ര്യമായി തെറ്റിധരിച്ചു; ഇന്ത്യൻ ഭരണഘടന നിങ്ങൾക്ക് ഒരു അവകാശവും നൽകുന്നില്ല

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അവകാശങ്ങളുടെയും സ്വതന്ത്രത്തിന്റെയും പേരിൽ കോടതിയുടെയും പൊലീസിന്റെയും പുറത്ത് കുതിര കയറുന്ന പത്രക്കാർ ഒന്ന് അറിയുക – നിങ്ങൾക്കു മാത്രമായി ഈ രാജ്യത്ത് ഒരു അവകാശവും ഒരു സ്വാതന്ത്ര്യവും ഇല്ല. ഇന്ത്യയിലെ 100 കോടി ജനങ്ങൾക്കും ഭരണഘടന അനുവദിച്ചു നൽകിയിരിക്കുന്ന സ്വതന്ത്ര്യത്തിൽ കവിഞ്ഞ് ഒന്നും ആരും നിങ്ങൾക്കു നൽകിയിട്ടില്ല. ജനങ്ങളും, സർക്കാരും നിങ്ങൾക്കു നൽകുന്ന അംഗീകാരത്തെ നിങ്ങൾ അധികാരമായി തെറ്റിധരിച്ചു.
ഭരണഘടന നിർമ്മാണ സമയം വളരെ ചർച്ച ചെയപെട്ട ഒരു കാര്യമാണ് ‘ മാധ്യമ സ്വാതന്ത്രം ‘ എന്നത് . ഒടുവിൽ ഭരണഘടനാ ശിൽപികൾ എത്തിചേർന്നത് ‘ മാധ്യമങ്ങൾക്കായി പ്രത്യേക ഒരു സ്വാതന്ത്രം വേണ്ട , ആർട്ടിക്കിൾ 19(1) , 19(2) ലൊക്കെ പറയുന്ന വ്യക്തികൾക്കുള്ള സ്വാതന്ത്രം മാത്രം മാധ്യമങ്ങൾക്കും മതി എന്ന തീരുമാനത്തിലാണ് . ഇന്നും നമ്മുടെ രാജ്യത്തെ നിയമം അത് തന്നെയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1978 ലെ 44 ആം ഭരണഘടനാ അമെന്റ്മന്റിൽ പുതുതായി ചേർത്ത ആർട്ടിക്കിൾ 361 (എ) എന്ന വകുപ്പിൽ പോലും ‘ ഒരു വ്യക്തിക്ക് വിവരങ്ങൾ പത്രങ്ങളൊ , അതുപോലെ ഉള്ളാ വ്വാഴികളിലൂടെയൊ പുറത്ത് വിടുന്നത് സംബന്ദിചാണ് . നോ പേഴ്‌സൺ ഷാൽബി ലയബിൾ’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് . ‘മാധ്യമ പ്രവർത്തകർക്ക് ‘ എന്നല്ല

അപ്പൊ പറഞ്ഞ് വന്നത് ഇതാണ് , ‘ ഞാൻ ‘ എന്ന ഒരു വ്യക്തിക്ക് ഇന്ത്യ രാജ്യത്ത് കിട്ടുന്ന ‘ ഫ്രീഡം ഓഫ് എക്‌സ്പ്രഷൻ ‘ മാത്രമാണ് ഒരു മാധ്യമപ്രവർത്തകനും കിട്ടുന്നത് , അല്ലെങ്കിൽ അതേ ഒള്ളു ഒരു മാധ്യമപ്രവർത്തകനുള്ള സ്വാതന്ത്രവും .

ലോകവ്യാപകമായി അൽജസീറ , സിഎൻഎൻ – ബിബിസി പോലെ അനേകം മാധ്യമങ്ങളുടെ റിപ്പോർട്ടർമ്മാർ ജോലിക്കിടയിൽ കൊല്ലപ്പെടുന്നു . അതിന്റെ പേരിൽ റിപ്പോർട്ടിംഗ് നിറുത്തിവെച് സമരം ചെയുകയല്ല അവർ ചെയുന്നത് . കൂടുതൽ വാശിയോടെ റിപ്പോർട്ട് ചെയുകയാണ് , അവർ.

ഇവിടെ കേരളത്തിൽ ഒരു സംഘർഷ വാർത്ത റിപ്പോർട്ട് ചെയാൻ പോകുന്ന മാധ്യമ പ്രവർത്തകൻ വിചാരിക്കുന്നത് ‘അവന്റെ അവകാശമാണ് സുരക്ഷിതമായി നിന്ന് ആ വാർത്ത കവർ ചെയൽ ‘ എന്നാണ് . അതിനു വേണ്ട നടപടികളൊക്കെ സ്റ്റേറ്റ് എടുക്കണം എന്നാണ് അവർ ധരിച് വെചിട്ടുള്ളത് .

എന്നാൽ സംഘർഷ ഭൂമിയിൽ വാർത്ത തേടി ചെല്ലുന്ന ഒരു മാധ്യമപ്രവർത്തകനെ , ഒരു സാധാ പൗരനെ സംരക്ഷിക്കേണ്ടത് പോലെ സംരക്ഷിക്കേണ്ട ബാധ്യത മാത്രമേ പോലീസിനൊള്ളു . സംഘർഷം അറിഞ്ഞു കൊണ്ട് അതിനകത്തേക്ക് പോകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യതയൊന്നും സ്റ്റേറ്റിന് ഇല്ലാന്ന് , ചുരുക്കം

പോലിസും ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ കല്ലേറൊ മറ്റൊ നടത്തുംബോൾ ജോലിയുടെ ഭാഗമായി അവിടെ ചെല്ലുന്ന മാധ്യമ റിപ്പോർട്ടർക്ക് ഏറു കൊണ്ടാൽ ഉടൻ തന്നെ അവരുടെ അസോസിയേഷൻ വക ഒരു പ്രകടനം കാണാം . ‘ ജോലി ചെയാനുള്ള സ്വാതന്ത്രത്തിന് വേണ്ടി .

സത്യത്തിൽ ഒരു മാധ്യമപ്രവർത്തകന് അവന്റെ മാധ്യമസ്ഥാപനത്തിന്റെ കോമ്പൗണ്ടിനകത്ത് ഒരു വ്യവസായ തൊഴിലാളിക്കുള്ള അവകാശവും , കോമ്പൗണ്ടിന് പുറത്ത് ഒരു സാധാരണ പൗരനുള്ള സ്വാതന്ത്രവും , അവകാശവുമെ ഒള്ളു . റോഡിൽ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ അവർക്ക് മറ്റൊരു സ്വാതന്ത്രവും കൂടുതലായി ഇല്ല .

ഇല്ലാത്ത സ്വാതന്ത്രം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഇവർ ഇടക്കിടെ സമരം ചെയുന്നത് എന്നതാണ് , രസകരമായ കാര്യം 🙂

സമകാലീന സംഭവം എടുത്താൽ കോടതിയിൽ ഒരു വിധി വന്നാൽ , ആ വിധി പകർപ്പ് ഒരു സാധാരണ പൗരന് ലഭിക്കുന്നത് പോലെ ലഭിക്കാൻ മാത്രമാണ് ഒരു മാധ്യമ പ്രവർത്തകനും , അവകാശം . കൂടുതലായി ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്ന് അവർക്ക് ലഭിക്കുന്നത് സൗജന്യമോ , ഔദാര്യമോ ആണ് . അവകാശം അല്ല .

ഒരു സെലിബ്രിറ്റി റോഡിലൂടെ നടന്ന് പോകുംബോൾ മൈക്കും , ക്യാമറയുമായി അവനെ പൊതിഞ്ഞ് നിൽക്കുന്നത് പോലു ‘ സ്വതന്ത്രമായി സഞ്ജരിക്കാനുള്ള അവരുടെ അവകാശം ‘ മാധ്യമപ്രവർത്തകർ തടസപ്പെടുത്തുകയാണ് . നിയമത്തിന്റെ കണ്ണീൽ സഞ്ജാര സ്വാതന്ത്രം തടയുന്ന മാധ്യമ റിപ്പോർട്ടർമാരാണ് കുറ്റക്കാർ .

അതുകൊണ്ട് … പ്രിയ മാധ്യമ സുഹൃത്തുക്കളെ , നിങ്ങൾക്ക് ഇപ്പോൾ കൂടുതലായി കിട്ടുന്ന സ്വാതന്ത്രമൊന്നും നിങ്ങളുടെ അവകാശങ്ങൾ അല്ല , ആരുടെയൊക്കെയൊ ഔദാര്യമൊ , സൗജന്യമൊ മാത്രമാണ് . ‘ സ്വതന്ത്രരായി ജോലി ചെയാൻ നിങ്ങൾക്ക് അവകാശം , നിങ്ങളുടെ മാധ്യമ സ്ഥാപനങ്ങൾക്കുള്ളിൽ മാത്രമാണ് . റോഡിന് പുറത്തിറങ്ങി ജോലി ചെയാൻ സ്വാതന്ത്രം എന്നത് , ഇന്ത്യയിൽ ഒരു കാലത്തും നിങ്ങളുടെ അവകാശമേ.. അല്ല .

Top