മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിന്റെ ഹോട്ട് ലുക്ക് ഫോട്ടാ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാക്സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടാണ് പ്രചരിക്കുന്നത്. വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ഈ ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്.
എന്നാല്‍ ചിത്രം വന്നതും വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും ഒട്ടും വൈകിയില്ല. ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം പോലുണ്ടല്ലോ എന്നായി മറ്റു ചിലര്‍. ഇനി ദീപിക എങ്ങിനെ വീട്ടില്‍ പോയി രക്ഷിതാക്കളെയും കുടുംബാംഗങ്ങളെയും കാണും എന്ന് ആശങ്കപ്പെട്ടവര്‍ വരെയുണ്ട്. നിങ്ങളാണ് എന്റെ പ്രിയപ്പെട്ട താരം. എന്നാല്‍, ഇത് നിങ്ങളുടെ ഏറ്റവും മോശപ്പെട്ട ഫോട്ടോയാണ്, നിങ്ങളോടുള്ള സകല ബഹുമാനവും ഇതോടെ നഷ്ടമായിരിക്കുന്നു എന്നൊക്കെ പരിതപിച്ച ആരാധകരുമുണ്ട്.
പ്രിയങ്കയെ മാതൃകയാക്കി കൈവിട്ട എന്തെങ്കിലും പ്രതികരണം ദീപികയും നടത്തിക്കളയുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ട്. പ്രധാനമന്ത്രിക്ക് മുന്നില്‍ കാലു കാണിക്കുന്ന വേഷം ധരിച്ചിരുന്നതിനുള്ള വിമര്‍ശനങ്ങള്‍ക്ക് അമ്മയ്ക്കൊപ്പം കാല് കാണിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു പ്രിയങ്കയുടെ മറുപടി. എന്നാല്‍ ദീപികയെ ശാലീന സുന്ദരിയായി കാണുന്നതിനാലുള്ള കുഴപ്പമാണ് ആരാധകര്‍ക്കെന്നും ചിലര്‍ പറയുന്നു.