ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടക്കാന്‍ പാകിസ്ഥാന്റെ പിന്തുണയുള്ള ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന വിവരം കണ്ടെത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തിയിരിന്നു.
പാകിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പ?ദ്ധതിയിട്ടിരുന്നതായാണ് വിവരം. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മു?ഹമ്മദ് ഭീകരസംഘടനയുമായി ബന്ധപ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എന്‍ഐഎ കണ്ടെത്തി.
ഫരീദാബാദില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്ത കേസില്‍ പിടിയിലായ ഭീകരസംഘടനയുമായി ബന്ധമുള്ള ഭീകരന്‍ ഉമര്‍ നബിയാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചിരുന്നത്. നേരത്തെ, കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഇയാള്‍ നേരത്തെ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
ഉമറിന്റെ കൂട്ടാളികളെ ഫാരിദാബാദില്‍ നിന്ന് പിടികൂടിയതോടെയാണ് ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോ?ഗിക്കുകയായിന്നു.


