25 വര്‍ഷം ഇടതുപക്ഷം ഭരിച്ചു; ഇത്തവണ ഒരു സീറ്റുപോലുമില്ല, പുതൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ അട്ടിമറി വിജയം

പാലക്കാട്: 25 വര്‍ഷത്തോളം ഭരിച്ച അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെ എല്‍ഡിഎഫ്. ആകെ 14 വാര്‍ഡുകളാണ് ഇവിടെയുള്ളത്. ഇതില്‍ ഏഴു വീതം സീറ്റുകളില്‍ സിപിഎമ്മും സിപിഐയും മത്സരിച്ചു. എന്നാല്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല.

പഞ്ചായത്തില്‍ ബിജെപി അട്ടിമറി ഭരണം സ്വന്തമാക്കി. ഒമ്പത് സീറ്റുകള്‍ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. യുഡിഎഫ് അഞ്ച് സീറ്റുകള്‍ നേടി.പഞ്ചായത്ത് അദ്ധ്യക്ഷയും സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ ജ്യോതി അനില്‍ കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയോട് തോറ്റു. പലയിടങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫിന് സ്വാധീനമുണ്ടായിരുന്ന വാര്‍ഡുകളില്‍ നിന്ന് അഞ്ചു സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. ഒരു സീറ്റ് യുഡിഎഫും പിടിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് (6), യുഡിഎഫ് (3), ബിജെപി (3) എന്നിങ്ങനെയായിരുന്നു സീറ്റ് നില. ഗോത്രവര്‍ഗക്കാര്‍ ഉള്‍പ്പെടെ ആദിവാസികള്‍ കൂടുതലുള്ള പഞ്ചായത്താണ് പുതൂര്‍. പഞ്ചായത്തിലെ ആദിവാസികള്‍ക്കുള്ള കിടപ്പാടം പദ്ധതിയില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയതും എല്‍ഡിഎഫിന് തിരിച്ചടിയായി. കേസില്‍ പഞ്ചായത്ത് അദ്ധ്യക്ഷയുള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്.

 

Top