നടഅടച്ച് ശുദ്ധീകരണം: തന്ത്രി വിശദീകരണം നല്‍കണം; രൂക്ഷ വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ്‌

ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ രംഗത്ത്. നടയടച്ച തന്ത്രി 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പദ്മകുമാർ ആവശ്യപ്പെട്ടു.

ശബരിമലയില്‍ യുവതി കയറിയ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ തന്ത്രി തന്നെ ഫോണില്‍ വിളിച്ചിരുന്നു. അങ്ങോട്ട് എന്തെങ്കിലും പറയുന്നതിനു മുന്‍പേ നട അടച്ച് ശുദ്ധീക്രിയ നടത്തുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട് എന്തു തീരുമാനമെടുക്കണമെങ്കിലും ദേവസ്വം ബോര്‍ഡിന്റെ അനുമതി തേടണമായിരുന്നു. എന്നാല്‍ അതുണ്ടായിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനഞ്ചു ദിവസത്തിനകം മറുപടി നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കുക. തന്ത്രി ശബരിമലയില്‍ നിന്ന് ഇറങ്ങിയ ശേഷം മറുപടി നല്‍കിയാല്‍ മതിയാകും. പതിനഞ്ചു ദിവസത്തെ സാവകാശം മണ്ഡലകാലം കഴിയാന്‍ വേണ്ടിയല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് അവധാനതയോടെയാണ് കാര്യങ്ങളെ കാണുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറുപടി തൃപ്തികരമാണോ എന്ന് പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡ് നടത്താനിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. കിഫ്ബിയുമായി ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. 100 കോടിയില്‍ ഏറെ രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. പമ്പയിലും നിലയ്ക്കലും ബേസ് ക്യാംപിലും ഇടത്താവളങ്ങളിലും നിര്‍മ്മാണത്തിന് തീരുമാനമായി. പമ്പയില്‍ പുതിയ പാലം നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 12ന് ഉച്ചയോടെ പന്തളത്തുനിന്നും തിരുവാഭരണ ഘോഷയാത്ര സ്‌പെഷ്യല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി 14ന് സന്നിധാനത്ത് എത്തിച്ച് മകരവിളക്ക് ദിനത്തില്‍ ദീപാരാധനത്താന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

Ads by Google
Top