മോഹന്‍ലാലിന്റെ ഭാര്യായായി ദേവയാനി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ തെലുങ്കുചിത്രമായ ജനതാ ഗാരേജില്‍ ദേവയാനിയും. മോഹന്‍ലാലിന്റെ ഭാര്യാവേഷമാണ് ദേവയാനിക്ക്. ഇടവേളയ്ക്കുശേഷം ദേവയാനി അഭിനയിക്കുന്ന ചിത്രമാണിത്. തെലുങ്ക് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവയാനി. 2003-ല്‍ ദേവയാനി നായികയായ തെലുങ്കുചിത്രം നാനി വന്‍വിജയം നേടിയിരുന്നു. കോറാത്തല ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജൂനിയര്‍ എന്‍. റ്റി. ആറും അഭിനയിക്കുന്നു.

Top