സ്വന്തം ലേഖകൻ
കട്ടപ്പന: ഭർതൃഗൃഹത്തിൽ യുവതിയെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് പിടിയിൽ. ചേറ്റുകുഴിയിലെ ധന്യ (21)യെയാണ് മാർച്ച് 29 ന് ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ യുവതിയുടെ ഭർത്താവായ ് അമൽ ബാബു(27) വിനെ പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്നുമാസങ്ങൾക്ക് ശേഷമാണ് ഇയാളെ പൊലീസ് പിടികൂടിയത്.
മാർച് 29നു പുലർച്ചെയാണ് ധന്യയെ മാട്ടുക്കട്ടയിലെ അമലിന്റെ വീട്ടിലെ മുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ധന്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമൽ പുലർച്ചെ ജോലിക്കായി പോയ ശേഷമായിരുന്നു സംഭവം. ഇവർക്ക് 8 മാസം പ്രായമുള്ള കുട്ടിയുണ്ട്.
നെടുങ്കണ്ടം എംഇഎസ് കോളജിലെ അവസാന വർഷ ബിഎസ്‌സി മാതമാറ്റിക്‌സ് വിദ്യാർഥിനിയായിരുന്നു ധന്യ. വിവാഹശേഷം അമൽ മർദിച്ചിരുന്നതായി ധന്യ രക്ഷിതാക്കളോടു പറഞ്ഞിരുന്നു. കൂടാതെ കുടുംബാംഗങ്ങളിൽ നിന്ന് മാനസികപീഡനം ഏറ്റിരുന്നതായും ധന്യ പറഞ്ഞിരുന്നുവെന്നും പിതാവ് ജയപ്രകാശ് പറഞ്ഞു.