925 രൂപയ്ക്ക് വാങ്ങിയ മോതിരം വിറ്റത് ആറുകോടി രൂപയ്ക്ക്

ഭാഗ്യം വരുന്നത് എങ്ങിനെയാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. എന്നാല്‍ അവിശ്വസനീയമായ ഒരു ഭാഗ്യകഥയാണ് ബ്രിട്ടനില്‍ നിന്നുള്ളത്. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 925 രൂപയ്ക്ക് വിലപേശി വാങ്ങിയ മോതിരത്തിന് പിന്നീട് കിട്ടിയത് ആറുകോടിയോളം രൂപ. ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് യുവതിയെയാണ് ഭാഗ്യം ഇങ്ങനെ തേടിയെത്തിയത്.

മോതിരത്തിലെ വജ്രത്തിന്റെ തിളക്കം കണ്ടാണ് പഴയസാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ നിന്നു ഡെബ്ര ഗോര്‍ഡ വില പേശി വാങ്ങുന്നത്. അന്ന് 10 പൗണ്ട് അമ്മയാണു നല്‍കിയത്. അടുത്തിടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ ആഭരണങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. ജ്വല്ലറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ അത് 25.27 കാരറ്റ് വജ്ര മോതിരമാണെന്നു മനസ്സിലാകുന്നത്. ഒടുവില്‍ ലേലത്തിലൂടെ മോതിരം വിറ്റുപോയി.
ഒരു വാശിപ്പുറത്ത് കൈപ്പിടിച്ച ഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ഈ യുവതി. എന്നാല്‍ ഇത്ര വിലയുന്ന മോതിരം എങ്ങനെ പഴയ സാധനങ്ങളുടെ കൂട്ടത്തിലെത്തി എന്നുമാത്രം ഇപ്പോഴും വ്യക്തമല്ല.

Top