ദിലീപും കാവ്യയും വനിതയുടെ കവറിൽ.! അന്ന് ബിനുരാജ് പറഞ്ഞു; ഇന്നു വനിത ചെയ്തു; വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ വനിത; വനിതയുടെ ഈ മാസത്തെ കവർ സ്റ്റോറി 2017 ലെ പ്രവചിച്ച അത്ഭുതമനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായി ബിനുരാജിന്റെ പോസ്റ്റ്

കോട്ടയം: സിനിമാ താരങ്ങൾ എന്നും മലയാള മനോരമയുടെ വനിതാ പ്രസിദ്ധീകരണമായ വനിതയുടെ വീക്ക്‌നെസായിരുന്നു. താര ദമ്പതികളാണെങ്കിൽ അവരുടെ കാര്യം പ്രത്യേകം പറയുകയും വേണ്ട. ഇതേ തത്വശാസ്ത്രം അനുസരിച്ച് ദിലീപ് കാവ്യ ദമ്പതിമാരെയും സ്വാഭാവികമായും വനിത തങ്ങളുടെ ഫ്രണ്ട് പേജിൽ അവതരിപ്പിച്ച് വിശേഷങ്ങൾ ചോദിക്കും. പക്ഷേ, ഈ വിശേഷം ചോദിച്ചതും ഭംഗിയായി അവതരിപ്പിച്ചതും ദിലീപിന് അൽപം വെളുപ്പിക്കൽ ആവശ്യമുള്ള സമയത്തായി പോയി എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയത്. ഈ ചർച്ച കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഇപ്പോൾ 2017 ൽ പ്രവാസി മലയാളിയായ ബിനുരാജ് എഴുതിയ പോസ്റ്റ് വൈറലായി മാറിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് 2017 ൽ ജയിൽ മോചിതനായ ശേഷം ബിനുരാജ് ഇട്ട പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. 2017 ജൂലായ് 11 നാണ് ബിനു രാജ് ഒരു പോസ്റ്റ് ഇട്ടത്. ആ പോസ്റ്റിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു – രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് വനിത, ഗൃഹലക്ഷ്മി പോലെയുള്ള പ്രസിദ്ധീകരണങ്ങളിൽ കാണാൻ സാധ്യതയുള്ളത് – കവർ പേജായി ദിലീപും കാവ്യയും പിന്നെ ഓമനത്തമുള്ള ഒരു കുഞ്ഞും , ഒപ്പം ചിലപ്പോൾ മീനാക്ഷിയും ഉണ്ടാകും. ‘ ആ അഗ്നിപരീക്ഷ ഞങ്ങൾ അതിജീവിച്ചു’ എന്നായിരിക്കും തലക്കെട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോടും പരാതിയില്ല, ആരോടും വിദ്വേഷവുമില്ല. എല്ലാം ഒരു ദുസ്വപ്‌നം പോലെ തോന്നുന്നു. ചിലപ്പോൾ ദൈവം എനിക്കായി കരുതി വച്ചിരുന്ന പരീക്ഷണങ്ങളായിരിക്കും എല്ലാം. ദൈവത്തിന്റെ പേരുള്ളവരെ അദ്ദേഹം വല്ലാതെ പരീക്ഷിയ്ക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാം ഞങ്ങൾ സഹിച്ചു. കാവ്യ പതറാതെ കൂടെ നിന്നു. ഒപ്പം നിന്ന എല്ലാവർക്കും നിറഞ്ഞ് നന്ദി.

ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവൻ ഞങ്ങളുടെ കുഞ്ഞിലാണ്. മറ്റൊന്നും എന്റെ മനസിലില്ല. അതെല്ലാം കഴിഞ്ഞ് സ്വസ്ഥമാകുമ്പോൾ സിനിമയെക്കുറിച്ച് ആലോചിക്കാം. ഇപ്പോൾ ബിസിനസ് നന്നായി നടക്കുന്നു. ഉടനെ തന്നെ പുതിയ ഒരു ഹോട്ടൽ കൂടി തുറക്കുന്നുണ്ട്. ദിലീപ് പറഞ്ഞു നിർത്തി. അഭിമുഖം കഴിഞ്ഞഅ പുറത്തിറങ്ങുമ്പോൾ മുറ്റത്തെ തുളസിത്തറയിൽ കാവ്യ തെളിയിച്ച ചെരാത് കെട്ടിരുന്നില്ല.. – ബിനുരാജ് എഴുതുന്നു.

ഇതിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ വനിതയിൽ നടന്നിരിക്കുന്നത്. ഒന്നാം പേജിൽ ദിലീപിന്റെയും കാവ്യയുടെയും മീനാക്ഷിയുടെയും ഒപ്പം ഒരു കുഞ്ഞുമുണ്ട്. ഇത് കൂടാതെ ദിലീപിന്റെ ജീവിതത്തിലെ കഥയാണ് ഉള്ളടക്കം എന്നു വ്യക്തമാക്കുന്ന വനിതയുടെ പരസ്യവുമുണ്ട്. വിവാദങ്ങളിൽ ദിലീപ് കത്തി നിൽക്കുമ്പോഴാണ് ഈ വനിത പുറത്തിറങ്ങുന്നതെന്ന രസവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.

Top