ദിലീപിനെതിരെ ഹൈക്കോടതി;എന്തിനു വീണ്ടും വന്നെന്ന് കോടതി

ജാമ്യഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ നിലപാടെടുത്ത് ഹൈക്കോടതി. ജാമ്യഹര്‍ജി തള്ളിയ സാഹചര്യം മാറാത്ത സ്ഥിതിക്ക്എന്തിനു വീണ്ടും വന്നെന്നും ഹൈക്കോടതി ആരാഞ്ഞു. ജാമ്യ ഹര്‍ജി നേരത്ത പരിഗണിക്കണമെന്ന ദിലീപിന്റെ വാദവും കോടതി തള്ളി. ജാമ്യ ഹര്‍ജി മാറ്റിവെച്ചു 26 ലേക്കാണ് മാറ്റിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചാമത്തെ ജാമ്യ ഹര്‍ജിയാണ് ദിലീപ് സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ മൂന്നാമത്തേയും. കഴിഞ്ഞ ജാമ്യ ഹര്‍ജികളില്‍ നിന്ന് വ്യത്യസ്തമായ വാദമുഖങ്ങളൊന്നും തന്നെ ഇത്തവണയും ഉന്നയിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. പക്ഷേ, ഹര്‍ജി പരിഗണിച്ച് വിധി പറയാന്‍ കോടതി മാറ്റി വച്ചു. സെപ്തംബര്‍ 26 ന് ആയിരിക്കും ദിലീപിന്റെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുക. ജാമ്യ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സമയം വേണം എന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ഹര്‍ജി മാറ്റി വച്ചത്. കോടതിയില്‍ നിന്ന് ഇത്തവണയും ദിലീപിന് കിട്ടിയത് തിരിച്ചടി തന്നെ ആയിരുന്നു. പുതിയ ചിത്രമായ രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് ജയിലില്‍ നിന്ന് ഇറങ്ങാമെന്ന പ്രതീക്ഷയില്‍ ആയിരുന്നു ദിലീപ് ഉള്ളത്. ഇപ്പോള്‍ ആ പ്രതീക്ഷയും പാഴായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിശദാകരണം നല്‍കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആണ് ഹര്‍ജി പരിഗണിക്കുന്നത് സെപ്തംബര്‍ 26 ലേക്ക് മാറ്റിയത്. ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രമായ രാമലീല റിലീസ് നിശ്ചയിച്ചിരിക്കുന്നത് സെപ്തംബര്‍ 28 ന് ആണ്. സെപ്തംബര്‍ 26 ന് ദിലീപിനെ ഭാഗ്യം കാക്കുമോ എന്നാണ് ചോദ്യം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top