അമേരിക്കയെ ആനന്ദ നൃത്തം ചവിട്ടിച്ച് ദിലീപ് ഷോ; താരത്തെ നെഞ്ചിലേറ്റി വീട്ടമ്മമാരും കുട്ടികളും

ആശങ്കകൾക്ക് നടുവിൽ ആരംഭിച്ച ദിലീപ് ഷോ ഒരു മാസം പിന്നിടുമ്പോൾ ദിലീപ് എന്ന കലാകാരനെ അമേരിക്കൻ മലയാളികൾ നെഞ്ചോട് ചേർത്തിരിക്കുകയാണ്.അമേരിക്കയിലെ ദിലീപ് ഷോ പ്രേക്ഷക മനസ്സിൽ തരംഗം തീർത്തു കഴിഞ്ഞു.ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്.

Related image

നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു. കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1

മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ ജനപ്രിയ നായകനാണ് ദിലീപ്. പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും. അദ്ദേഹത്തിന്റെ ചില സിനിമകള്‍ വീണ്ടും വീണ്ടും കാണുന്നത് വലിയ കലാകാരനെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ആ അംഗീകാരം അദ്ദേഹം ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും സംശയമില്ലാതെ ലഭിക്കും എന്നതിന് തെളിവായിരുന്നു ജനപ്രിയ ഷോ.

Top