പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ടുപിടിച്ചില്ല, ചോദ്യം ചെയ്തില്ല’

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങളുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കേസിലെ വിധിന്യായത്തിലെ കണ്ടെത്തലുകളാണെന്ന് പറഞ്ഞുകൊണ്ടാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞെന്ന് അഖില്‍ മാരാര്‍ ചോദിക്കുന്നു.

പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പൊലീസ് എന്തുകൊണ്ട് കണ്ട് പിടിച്ചില്ല. ചോദ്യം ചെയ്തില്ല. സാക്ഷി പട്ടികയില്‍ പോലും ചേര്‍ത്തില്ലെന്നും അഖില്‍ ചോദിക്കുന്നു.’മെമ്മറി കാര്‍ഡിലെ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നത് അറിഞ്ഞിട്ടും കോടതിയില്‍ എന്തിനാണ് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളം പറഞ്ഞത്..?
നുണ പരിശോധന നടത്താന്‍ തയ്യാര്‍ ആണെന്ന് ദിലീപ് പറഞ്ഞിട്ട് എന്തുകൊണ്ട് പോലീസ് തയ്യാറായില്ല. പണം ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകള്‍ വന്നു എന്ന ദിലീപിന്റെ പരാതി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല?’- അഖില്‍ മാരാര്‍ കുറിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈ എഴുതുന്നത് വിധിന്യായത്തിലെ കണ്ടെത്തലുകള്‍ ആണ് എന്റെ സംശയങ്ങള്‍ അല്ല..
ആരാണ് ആാ മാഡം…?
കോടതി പോലീസിനോട് ചോദിച്ച ചോദ്യമാണ്…
കൊട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ പറഞ്ഞിട്ട് എന്ന് ആദ്യം മൊഴി കൊടുത്ത സുനി മാസങ്ങള്‍ക്ക് ശേഷം എന്ത് കൊണ്ട് ദിലീപ് എന്ന് മാറ്റി പറഞ്ഞു..?
കേസില്‍ ഗൂഢാലോചന ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് മാഡത്തെ രക്ഷിക്കാന്‍ ആയിരുന്നു എന്ന സംശയം ഉയരുന്നു…
പള്‍സര്‍ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ പോലീസ് എന്ത് കൊണ്ട് കണ്ട് പിടിച്ചില്ല.. ചോദ്യം ചെയ്തില്ല.. സാക്ഷി പട്ടികയില്‍ പോലും ചേര്‍ത്തില്ല..?
മെമ്മറി കാര്‍ഡിലെ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല എന്നത് അറിഞ്ഞിട്ടും കോടതിയില്‍ എന്തിനാണ് ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കള്ളം പറഞ്ഞത്..?
നുണ പരിശോധന നടത്താന്‍ തയ്യാര്‍ ആണെന്ന് ദിലീപ് പറഞ്ഞിട്ട് എന്ത് കൊണ്ട് പോലീസ് തയ്യാറായില്ല..?
പണം ആവശ്യപ്പെട്ട് തനിക്ക് ഭീഷണി കോളുകള്‍ വന്നു എന്ന ദിലീപിന്റെ പരാതി എന്ത് കൊണ്ട് പോലീസ് അന്വേഷിച്ചില്ല..?
ഫോറെന്‍സിക് ലാബ് ഉദ്യോഗസ്ഥന്‍ സുനില്‍ എന്തിനു കോടതിയില്‍ കള്ളം പറഞ്ഞു.. റിപ്പോട്ടര്‍ ചാനലിലെ നികേഷ് കുമാര്‍, റോഷി പാല്‍ ഇവരുമായി ചേര്‍ന്ന് ദിലീപിനെതിരെ നില്‍ക്കാന്‍ എന്തിനാണ് സുനില്‍ ശ്രമിച്ചത്..?
അതിജീവിതയുടെ ഒരു ദൃശ്യങ്ങളും പുറത്ത് പോയിട്ടില്ല എന്ന് ഫോറെന്‍സിക് തെളിവുകള്‍ ഉണ്ടായിട്ടും ദിലീപ് തന്റെ വീട്ടില്‍ ഉച്ചത്തില്‍ ശബ്ദം വെച്ച് ദൃശ്യങ്ങള്‍ കണ്ടു എന്ന് എന്തിനാണ് മൊട്ട പ്രചരിപ്പിച്ചത്..?
കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ ഉണ്ട് എന്ന് ജനത്തെ എന്തിനു തെറ്റിദ്ധരിപ്പിച്ചു..
ദിലീപിന്റെ ഫോണില്‍ ഉണ്ടായിരുന്നത് പബ്ലിക് ഡോമെയിനില്‍ ലഭ്യമാകുന്ന രേഖകള്‍ മാത്രം..
പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ചിത്രമെന്ന് വ്യാജ ചിത്രങ്ങള്‍ എന്തിനു പ്രചരിപ്പിച്ചു..?
ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു മാധ്യമങ്ങളും ദിലീപിന്റെ ശത്രുക്കളും നടത്തിയ ഗൂഢാലോചന അതിനു കൂട്ട് നിന്ന പോലീസ്… എല്ലാത്തിനെയും തൂക്കണം… സത്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരണം..
തെറ്റിദ്ധരിക്കപ്പെട്ട ജനത സത്യം തിരിച്ചറിയണം..
കോടതി വിധി ന്യായം..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top