
ഇടതു മുന്നമണിയുടെ മികച്ച വിജയത്തോടൊപ്പം പങ്കുചേര്‍ന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനുമെത്തി. കേരള ജനത വീണ്ടുമൊരിക്കല്‍ കൂടി രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ദുര്‍ഗന്ധം വമിക്കുന്ന ഭര്‍ണത്തെ കേരള ജനത തച്ചുതകര്‍ത്തു. ആ രാഷ്ട്രീയസ്ഥൈര്യത്തിന് ഒരു ബിഗ് സല്യൂട്ടെന്നും ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേരള ജനതയുടെ സമ്മതിദാനവകാശത്തെ തെറ്റായ തീരുമാനത്തിലേക്ക് പ്രലോഭിപ്പിച്ച് വഴിമാറ്റി വിടാന്‍ കുടിലതന്ത്രങ്ങള്‍ പ്രയോഗിക്കപ്പെട്ടുവെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഏതൊരു സര്‍ക്കാരും പ്രാഥമികമായി ജനങ്ങള്‍ക്ക് ഉറപ്പാക്കികൊടുക്കേണ്ട ക്ഷേമ-സഹായ പദ്ധതികളെ ഒരു ഭരണകൂടത്തിന്റെ ആത്മനിഷ്ഠമായ
ഉദാരതയായി വ്യാഖ്യാനിക്കുന്ന അതിഭാവുകത്വവിരുതും, യുഡിഎഫിന് വിടുവേലചെയ്യുന്ന മാധ്യമമഹാസഖ്യം പടച്ചുവിടുന്ന പൊയ്വാര്‍ത്തകളുടെ രാവണന്‍ കോട്ടകളും, അഴിമതിക്കെതിരെ തെളിവ് നിരത്തിയാല്‍, തെളിവുകള്‍ തെളിവുകളാണെന്നതിന് തെളിവ് തരണമെന്നാവശ്യപ്പെടുന്ന കെട്ട നീതിശാസ്ത്രത്തിന്റെ കുടിലതന്ത്രങ്ങളൊക്കെ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു.
കേരളമിന്നേവരെ കണ്ടിട്ടില്ലാത്ത ജാതിവെറിയുടെ, മതസ്പര്‍ദ്ധയുടെ, വര്‍ഗ്ഗീയ-ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കടന്നുകയറ്റങ്ങള്‍, വിലപേശലുകള്‍… അങ്ങനെ പലതും പലതും. എല്ലാം തിരിച്ചറിഞ്ഞ്, കേരള ജനത എല്‍ഡിഎഫിന് ഒപ്പം നിന്നുവെന്ന് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.