കൊച്ചി: പോലീസ് കാരന്റെ ആത്മഹത്യയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . ”ഇല്ല തന്റെ ഭര്‍ത്താവ് അത് ചെയ്യില്ല, അദ്ദേഹത്തെ കുടുക്കുകയായിരുന്നു. എന്നോട് പറഞ്ഞിരുന്നുവെല്ലാം കടവന്ത്ര പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തൂങ്ങിമരിച്ച എ.എസ്.ഐ. പി.എം. തോമസിന്റെ ഭാര്യ മര്‍ഫിയുടെ വാക്കുകളാണ്. ; ചുടുകണ്ണീര്‍ ഉതിര്‍ത്തു കൊണ്ടാണ് മര്‍ഫി ഇതു പറയുന്നത്. മേലുദ്യോഗസ്ഥനു വേണ്ടി തോമസ് ബലിയാടാകുകയായിരുന്നെന്നാണ് മര്‍ഫി പറയുന്നത്. തോമസിന്റെ വിയോഗം കുടുംബത്തെ മാനസികമായി തകര്‍ത്തിരിക്കുന്നു. വിദ്യാര്‍ഥികളായ രണ്ട് മക്കളും വീട്ടമ്മയായ മര്‍ഫിയും ഇനി എങ്ങനെ ജീവിക്കും എന്നറിയാതെ പകച്ചുനില്‍ക്കുകയാണ്.
ഒമ്പതു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്തെ ഒരു പ്രമുഖ പോലീസ് സ്റ്റേഷനില്‍ റൈറ്ററായി ജോലി ചെയ്യുകയായിരുന്നു തോമസ്. ഇതിനിടയില്‍ സാമ്പത്തിക കേസില്‍ അകപ്പെട്ട മുളന്തുരുത്തിക്കാരനായ ഒരു പ്രതി കേസില്‍ നിന്ന് ഊരിപ്പോകാന്‍ കൈക്കൂലി നല്‍കുകയും തോമസ് കൈപ്പറ്റിയതിനു ശേഷം വിജിലന്‍സ് പിടികൂടുകയുമായിരുന്നു.
എന്നാല്‍ സംസാരിക്കുന്നതിനിടയില്‍ തോമസിന്റെ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് പണം ഇടുകയായിരുന്നു. ഇതിനെപ്പറ്റി അദ്ദേഹത്തിന് അറിവില്ലായിരുന്നുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.
ഒരു റൈറ്റര്‍ മാത്രം വിചാരിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ ആകില്ല. എസ്.ഐ. അറിയിച്ചതനുസരിച്ച് പണം റൈറ്ററുടെ പോക്കറ്റില്‍ ഇട്ടതാകാം എന്നും ഇവര്‍ സംശയിക്കുന്നു. സംഭവം നടക്കുന്നതിന് തൊട്ടു മുമ്പാണ് എസ്.ഐ. സ്റ്റേഷന്‍ വിട്ടത്. വിജിലന്‍സ് സംഘം എത്തുമെന്ന് എസ്.ഐ.യുടെ ബന്ധു കൂടിയായ വിജിലന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയതാണ് ഇതിനു കാരണം എന്നും തോമസ് പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം സൂചന അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നും മര്‍ഫി പറഞ്ഞു. എന്നാല്‍ ഈ വിവരം പുറത്തുള്ളവരോട് പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
കേസിന്റെ കാര്യത്തില്‍ സഹായിക്കാമെന്നും വിരമിച്ചതിനു ശേഷം സത്യാവസ്ഥ കോടതിയില്‍ അറിയിക്കാമെന്നും എസ്.ഐ. വാക്ക് നല്‍കിയിരുന്നു. ഈ വാക്ക് വിശ്വസിച്ചാണ് അദ്ദേഹം മുന്നോട്ടു പോയിരുന്നത്. എന്നാല്‍ വിരമിച്ച എസ്.ഐ. മരണപ്പെടുക കൂടി ചെയ്തതോടെ തന്റെ സത്യാവസ്ഥ പുറത്തറിയിക്കാന്‍ ഇനി ആരും ഇല്ല എന്നു പറഞ്ഞ് തോമസ് വിലപിക്കുമായിരുന്നുവെന്നും മര്‍ഫി പറഞ്ഞു. ഒരു റൈറ്റര്‍ മാത്രം വിചാരിച്ചാല്‍ കേസ് അട്ടിമറിക്കാനാകില്ല. മറ്റുള്ളവര്‍ ചെയ്ത തെറ്റിന് തോമസ് ഇരയാകുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. താനും കുടുംബവും അനാഥമായിരിക്കുന്നു. ഇനി എങ്ങനെ ജീവിക്കണമെന്ന് തങ്ങള്‍ക്കറിയില്ല. എന്നാല്‍ തന്റെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നുണ്ട്. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അതിനാല്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും മര്‍ഫി ആവശ്യപ്പെടുന്നു.