എൻ.സി.പി പുതുപ്പള്ളി ബ്ലോക്ക് പ്രസിഡിന്റ് മാറി: ചുമതല ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരിയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: എൻ.സി.പിയുടെ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാജി വച്ചു. ജില്ലാ ജനറൽ സെക്രട്ടറിയ്ക്ക് താല്കാലിക ചുമതല. എൻ.സി.പി പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണൻ ഓണംപള്ളിൽ വ്യക്തിപരമായ കാരണങ്ങളെ തുടർന്നു രാജി വച്ചതോടെയാണ് ചുമതല ജില്ലാ ജനറൽ സെക്രട്ടറിയ്ക്കു കൈമാറിയത്.

ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരിയ്ക്കാണ് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാനം താല്കാലികമായി നൽകിയിരിക്കുന്നത്. പുതിയ ഭാരവാഹികളെ തീരുമാനിക്കും വരെ ജില്ലാ ജനറൽ സെക്രട്ടറി
നിയോജക മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനം വഹിക്കുമെന്നു ജില്ലാ പ്രസിഡന്റ് എസ്.ഡി സുരേഷ് ബാബു അറിയിച്ചു.

Top