ഡല്‍ഹി ഭീകരാക്രമണം; ഡോ. മുഹമ്മദ് ആരിഫിന്റെ പഠനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍; ഭീകരന്റെ കേരള ബന്ധവും അന്വേഷിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് (31) പഠിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുപി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡന്റ് ഡോക്ടറാണ് മുഹമ്മദ് ആരിഫ്.

ജമ്മു കശ്മീരിലെ അനന്തനാഗ് സ്വദേശിയായ ഡോ. ആരിഫ് തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഖിലേന്ത്യ പ്രവേശ പരീക്ഷ വഴിയാണ് ആരിഫ് മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയത്. കേരളത്തില്‍ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരിഫിന്റെ കേരള ബന്ധവും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ബുധനാഴ്ച കാണ്‍പൂരിലെ വാടക ഫ്‌ലാറ്റില്‍ നിന്നാണ് വച്ചാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ആരിഫിനെ കസ്റ്റഡിയിലെടുത്തത്. ഫരീദാബാദ് വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂളിന്റെ ഭാ?ഗമാണ് ആരിഫ് എന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആരിഫിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഫരീദാബാജ് അല്‍- ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോ. ഷെഹിന്‍ സിയാദുമായി ആരിഫിന് അടുത്ത ബന്ധമുണ്ട്. ഡോ. ഷെഹിന്‍ സിയാദില്‍ നിന്നും ലഭിച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരിഫിലേക്ക് അന്വേഷണം എത്തിയത്. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി പഠനത്തിനായി ആരിഫ് നാല് മാസം മുന്‍പാണ് കാണ്‍പൂരിലെ മെഡിക്കല്‍ കോളജില്‍ എത്തിയത്. മുന്‍പ് ഇതേ മെഡിക്കല്‍ കോളജിലെ ലക്ച്ചറായിരുന്നു 43 കാരിയായ ഡോ. ഷെഹീന്‍.

ഡല്‍ഹി ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ മൗലവി ഇര്‍ഫാന്‍ അഡ്മിന്‍ ആയിരുന്ന മെഡിക്കോസ് ഖിലാഫത്ത് എന്ന ടെലിഗ്രാം ഗ്രൂപ്പില്‍ 312 ഡോക്ടര്‍മാര്‍ ഉണ്ട്. ആരിഫും ഈ ?ഗ്രൂപ്പില്‍ അം??ഗമായിരുന്നു എന്നാണ് സൂചന.

 

 

Top