പ്രമുഖ തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റ് ഡോ.സാംകുട്ടി പട്ടംകരി അയര്‍ലണ്ടിലേക്ക്!!..

കൊച്ചി:പ്രശസ്ത തീയ്യറ്റര്‍ ആര്‍ട്ടിസ്റ്റും അധ്യാപകനും കേരള സംഗീത-നാടക അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ. സാം കുട്ടി പട്ടംകരി അയര്‍ലണ്ടിലേക്ക് . വിദേശത്തും സ്വദേശത്തും മുന്നൂറ്റമ്പതോളം അമേച്വര്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ ഒരുക്കിയ ഡോ. സാംകുട്ടി അയര്‍ലണ്ടിലെ നാടക കളരിയില്‍ പരിശീലനം നല്‍കുന്നതിനായാണ് എത്തുന്നത്. വിദേശത്തെ നാടക സംവിധായാകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള സാം കുട്ടി പട്ടംകരി നിരവധി പുരസ്‌ക്കാരങ്ങള്‍ക്കുടമയാണ്.

ഡോക്യുമെന്ററി സംവിധായകനായും പ്രവര്‍ത്തിച്ച പട്ടംകരി ഏതാനും സിനിമകള്‍ക്കും വേണ്ടിയും സഹസംവിധായകാനായം സംവിധായകനായും തിരക്കഥാ കൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാരന്‍ കൂടിയായ ഡോ സാംകുട്ടി പത്തോളം ചിത്ര പ്രദര്‍ശനങ്ങളും നടത്തിയട്ടുണ്ട്. താനൊരു സാമുഹിക പ്രവര്‍ത്തകനാണെന്നും തിയ്യേറ്റര്‍ തന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗം കൂടിയാണ് എന്ന നിലപാടാണ് പട്ടംകിരിയുടേത്. സാമുഹ്യ വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുന്ന തിയ്യേറ്റര്‍ സങ്കല്‍പ്പമാണ് സാം കുട്ടിയുടേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി, എറണാകുളത്തെ RLV കോളേജില്‍ നിന്നും പെയിന്റിഗിലും,ശില്പകലയിലും നാഷണല്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട് . തിയേറ്റര്‍ ആര്‍ട്സില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ നിന്നും എംഫില്‍, ന്യൂ ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റു യൂനിവേര്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ്‌ എന്നിവ സ്വായത്തമാക്കിയ അദ്ദേഹം നാടകം എന്ന ദ്രിശ്യ കലയുടെ അപാര സാധ്യതകളുടെ നിരന്തരമായ അന്വേഷകനാണ്.സാധാരണ സംഭവിക്കാവുന്ന ക്യാമ്പുകളുടെ ശീലങ്ങളെയും, രീതികളെയും മാറ്റി കുറിച്ചുകൊണ്ട് തന്റെ അനുഭവവും, ഗവേഷണവും നല്‍കിയ അറിവും ഊര്‍ജ്ജവും നല്‍കി ക്യാമ്പിലെ ഓരോ അംഗത്തിനും നാടക ബോധം വളര്‍ത്താനായിരുന്നു ഡോ. സാം കുട്ടി ശ്രേമിക്കുന്നത് .


ഒരു വേദിയില്‍ നില്‍ക്കാനും നടക്കാനും പഠിപ്പിക്കുക, വേദിയുടെ കോമ്പോസിഷന്‍ അറിയുക, ശബ്ദം കൊണ്ട് മാത്രമല്ലാതെ ശരീരം കൊണ്ടും കഥാപാത്രമാവുക, വെളിച്ചത്തിന്റെയും, സ്റ്റേജ് പ്രോപ്പര്‍ട്ടിസിന്റെയും ഡിസൈനില്‍ ബോധമുണ്ടാവുക വലിയ ഒരു ലോകത്തിലേക്കുള്ള ഒരു ചെറിയ വാതായനം തുറന്നു കൊടുക്കുന്നതാണ് സാംകുട്ടിയുടെ നാടക ക്യാമ്പുകൾ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാറുണ്ട് .അടുത്ത ഇരുപത്തിരണ്ടാം തിയതി അയര്‍ലണ്ടില്‍ എത്തുന്ന ഡോ സാംകുട്ടി പട്ടംകരി മലയാളി സംഘടനകളുടെ പരിപാടികളിലും പങ്കെുടുക്കും.രണ്ടുമാസം അയർലണ്ടിൽ ഇനി നാടകകളരി ഒരുങ്ങും.അയർലന്റിലെ പ്രശദ്ധ നാടക നടനും കലാകാരനുമായ ബേസിൽ സ്‌കാരിയായും ടീമും ഒരുക്കുന്ന നാടക കളരിക്കായിട്ടാണ് ഡോ .സാംകുട്ടി അയർലണ്ടിൽ എത്തുന്നത് .

Top