മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സും ജീന്‍സും ടോപ്പും ധരിക്കരുത്:പുതിയ ഡ്രസ് കോഡ് വിവാദത്തില്‍

തിരുവനന്തപുരം:തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ ഡ്രസ് കോഡ് വിവാദത്തില്‍.പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും  ജീന്‍സും ലെഗിന്‍സും ധരിക്കുന്നത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാറോ സാരിയോ മാത്രമേ ധരിക്കാന്‍ പാടുള്ളൂ.

ലെഗ്ഗിന്‍സ്, ജീന്‍സ്, ടി ഷര്‍ട്ട് തുടങ്ങിയവ ധരിച്ച് ക്യാമ്പസില്‍ പ്രവേശിക്കാന്‍ പാടില്ല. ആണ്‍കുട്ടികള്‍ സാധാരണ വേഷത്തില്‍ എത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : മുത്തച്ഛനേക്കാള്‍ സമ്പന്നനായിയിരിക്കുന്ന
18 മാസം പ്രായമുള്ള ചെറുമകന്‍ …ആസ്തി ഞെട്ടിക്കുന്നത് 12 കോടി അടുത്ത്

നേരത്തേ മധുരൈ മെഡിക്കല്‍ കോളജും വിദ്യാര്‍ഥികള്‍ക്ക് ഡ്രസ് കോഡ് നിര്‍ദേശിച്ചിരുന്നു. ജീന്‍സ്പാന്റ്‌സ്, ടി ഷര്‍ട്ട് തുടങ്ങിയവ ധരിച്ച് വിദ്യാര്‍ഥികള്‍ കോളജില്‍ എത്തരുതെന്ന് മധുരൈ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എസ്. രേവതി സര്‍ക്കുലര്‍ ഇറക്കിയിരുന്നു.circular1

സ്വാഭാവിക നടപടി മാത്രമെന്ന്

മെഡിക്കല്‍ കോളേജില്‍ കോഴ്സ് തുടങ്ങുന്ന സമയത്ത് ഡ്രസ് കോഡ് ഓര്‍മ്മപ്പെടുത്തി അയയ്ക്കുന്ന സര്‍ക്കുലര്‍ ഇപ്രാവശ്യവും അയയ്ക്കുക മാത്രമാണ് ചെയ്തതെന്ന് വൈസ് പ്രിന്‍സിപ്പല്‍.എല്ലാവരും ഇതു പാലിക്കാറുണ്ട്. ഇതുവരേയും ആരും പരാതി നല്‍കിയിട്ടില്ല. ആശുപത്രിക്കകത്തും വാര്‍ഡുകളിലും രോഗികളുമായി ബന്ധപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് സര്‍ക്കുലര്‍. കാമ്പസിനകത്ത് ക്ലാസ് സമയത്തല്ലാത്തപ്പോള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാം.

മെഡിക്കല്‍ കോളേജ് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമാണ്. ബഹുഭൂരിപക്ഷം സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും യൂണിഫോമും ഡ്രസ് കോഡും നിര്‍ബന്ധമാണ്. മെഡിക്കല്‍ കൗണ്‍സില്‍ പരാമര്‍ശിക്കുന്ന പ്രകാരം അതത് കോളേജിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഡ്രസ് കോഡ് നിശ്ചയിക്കാം.

കഴിഞ്ഞ മാസം കോളേജിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിളിച്ച് കൂട്ടിയ അടിയന്തര കോളേജ് മാനേജ്മെന്റ് കമ്മറ്റിയാണ് വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന്റെ ഭാഗമായി വസ്ത്രധാരണത്തെപ്പറ്റി ചര്‍ച്ചചെയ്തതും അത് കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തതും.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ട ഇവര്‍ ഒതുക്കമുള്ള വസ്ത്രവും ഐഡന്റിറ്റികാര്‍ഡും ഓവര്‍കോട്ടും ഇടാത്തത് കാരണം രോഗികളുടെ കൂട്ടിരുപ്പുകാരുമായി പലപ്പോഴും സംഘര്‍ഷവുമുണ്ടാകാറുണ്ട്. ഇതോടൊപ്പം പല വ്യാജ ഡോക്ടര്‍മാരേയും ഇവിടെനിന്നു പിടിക്കപ്പെടുകയും അത് പോലീസ് കേസാവുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ ഒതുക്കമുള്ള വസ്ത്രം ധരിക്കുന്നില്ലെന്ന് അധ്യാപകരും രോഗികളും പലപ്പോഴും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് വൈസ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

തൃശൂരില്‍ വിലക്കില്ല

മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ജീന്‍സും ലെഗിങ്‌സും ധരിച്ച് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കാര്യം അറിയില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. സര്‍ക്കാരില്‍ നിന്ന് ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടുമില്ല. വൈസ് പ്രിന്‍സിപ്പള്‍ പറഞ്ഞു.

ഡ്രസ് കോഡ് സ്വാഗതാര്‍ഹം: ഡോ. എന്‍. ശ്രീദേവി

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. ശ്രീദേവി പറഞ്ഞു. പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും ഡ്രസ് കോഡ് നിലവിലുണ്ട്. അവിടങ്ങളില്‍ യാതൊരു എതിര്‍പ്പും ഉയര്‍ന്നിട്ടില്ല. മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ നഴ്‌സിങ് കോളേജുകളിലും ഡ്രസ് കോഡ് നിലവിലുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ നേരത്തെ തന്നെ ഡ്രസ് കോഡ് നടപ്പാക്കിയിരുന്നുവെങ്കിലും കുറച്ചു വര്‍ഷങ്ങളായി നിര്‍ബന്ധമാക്കിയിരുന്നില്ല. വിദ്യാര്‍ത്ഥികളെ തിരിച്ചറിയുന്നതിനും മറ്റും ഇത് നല്ലതാണ്. മാന്യമായ വേഷം ധരിക്കണമെന്ന് പറയുന്നതിനെ എതിര്‍ക്കേണ്ടതില്ല. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ ആലപ്പുഴയിലും ഡ്രസ് കോഡ് നടപ്പാക്കുമെന്നും ഡോ. ശ്രീദേവി വ്യക്തമാക്കി.

 

 

Top