20,000 കോടി ചിലവില്‍ ലോകത്തെ ഏറ്റവും വലിയ തീം പാര്‍ക്ക് ദുബായിയില്‍ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ തീംപാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുകയാണ് ദുബായ്. രണ്ടരക്കോടി ചതുരശ്ര അടി വലിപ്പത്തില്‍ ഒരുങ്ങുന്ന തീംപാര്‍ക്കിന്റെ നിര്‍മ്മാണച്ചെലവ് 20,000 കോടി രൂപയാണ്. തീം പാര്‍ക്കിന്റെ മോഡല്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിവിട്ടു.

ആറുതരത്തിലുള്ള വിനോദങ്ങളാണ് പാര്‍ക്കില്‍ ലഭ്യമാവുക. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി ദുബായിയെ വളര്‍ത്തുകയെന്നതാണ് ഈ തീം പാര്‍ക്കിലൂടെ ഉദ്ദേശിക്കുന്നത്. താജ് മഹലിന്റെ മാതൃകയിലുള്ള തീയറ്ററുകളും വ്യത്യസ്തമായ സിനിമാ അനുഭവവും കുട്ടികള്‍ക്കുള്ള വിവിധ റൈഡുകളും തടാകങ്ങളും പൂന്തോട്ടങ്ങളുമെന്നു വേണ്ട വിനോദത്തിനുള്ള എല്ലാം ഇവിടെയുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് എന്ന് പേരിട്ടിട്ടുള്ള ഈ തീം പാര്‍ക്ക് ഇക്കൊല്ലം ഒക്ടോബറോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നൂറോളം സവിശേഷതകള്‍ ഇവിടെയുണ്ടാകും. 2020 ഓടെ രണ്ടുകോടി സന്ദര്‍ശകരെയാണ് ഈ വിനോദകേന്ദ്രത്തില്‍ സഞ്ചാരികളായി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

b_47മോഷന്‍ഗേറ്റ് ദുബായ് എന്ന തീം പാര്‍ക്കിലെ ഹംഗര്‍ ഗെയിംസാണ് പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നാല്‍പ്പത് ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള മോഷന്‍ഗേറ്റില്‍ പ്രതിവര്‍ഷം മുപ്പത് ലക്ഷം സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന 27 വ്യത്യസ്ത തരം റൈഡുകള്‍ ഇവിടെയുണ്ട്.

തൊട്ടുചേര്‍ന്നുതന്നെ സിനിമാപ്രേമികള്‍ക്കായി ബോളിവുഡ് പാര്‍ക്കുമുണ്ട്. 850 പോര്‍ക്കിരിക്കാവുന്ന തീയറ്ററാണിത്. ലെഗോലാന്‍ഡ് തീം പാര്‍ക്ക്, ലെഗോലാന്‍ഡ് വാട്ടര്‍ പാര്‍ക്ക്, ലോകത്തെ എല്ലാ വിഭവങ്ങളും ലഭിക്കുന്ന ഹോട്ടല്‍, ഷോപ്പിങ് കേന്ദ്രം എന്നിവയും ഇവിടെയുണ്ടാകും. ലഗൂണുകളും റൂഫ്‌ടോപ്പ് ബാറുകളും സ്പാകളുമൊക്കെയുള്ള വിനോദ കേന്ദ്രമാണ് ലാപ്പിറ്റ എന്ന ഹോട്ടല്‍ സമുച്ചയത്തിലുണ്ടാവുക.

Top