പി.ശശിയുടെ വീടിനു നേരെ ബോംബേറ്…ഇരിട്ടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം.ആര്‍എസ്എസ് ക്രിമിനല്‍ സംഘമെന്ന് സി.പി.എം

ഇരിട്ടി : സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ വീടിനുനേരെയും ബോംബേറുണ്ടായതിനിടെ ഇരിട്ടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആക്രമിച്ചത്. കണ്ണൂര്‍ എകെജി ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ച വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിശാഖിന്റെ വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്.പിന്നിൽ ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണെന്ന് സി.പി.എം ആരോപിച്ചു

വെള്ളിയാഴ്ച രാത്രി പത്തോടെ പെരുമ്പറമ്പിലെ സജീവന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ ആര്‍എസ്എസ് സംഘം വളഞ്ഞിട്ട് വെട്ടിയത്. കാലുകള്‍ക്കും തലക്കും ശരീരത്തില്‍ പലേടത്തും വെട്ടേറ്റു. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത് കൊണ്ടുപോയി. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.iritty dyfi

കഴിഞ്ഞ രണ്ട് ദിവസമായി തലശ്ശേരിയിൽ സിപിഎം, ആർഎസ്എസ്, ബിജെപി നേതാക്കളുടെ വീടുകൾക്കു നേരെ വ്യാപകമായ ആക്രമണങ്ങളാണ് നടക്കുന്നത്. തലശേരി തിരുവങ്ങാട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. വാഴയിൽ ശശിയുടെ വീടാണ് മുഖംമൂടിസംഘം അടിച്ചു തകർത്തത്. ബൈക്കുകളിലാണ് ഇരുപത്തിയഞ്ചോളം ആളുകൾ മുഖം മൂടി ധരിച്ചെത്തിയത്. വീട്ടുപുകരണങ്ങളും ജനൽ ചില്ലുകളും അടിച്ച് തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.

Latest
Widgets Magazine