അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച ഡിവൈഎസ്പി ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്.പി എ. ഉമേഷിനെ സസ്പെന്‍ഡ് ചെയ്തു. ഉമേഷിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്.

ചെര്‍പ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസ് കുറച്ച് ദിവസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരായ ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെട്ടിരുന്നത്. 11 വര്‍ഷം മുമ്പ് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഉമേഷ് സി.ഐ ആയിരിക്കെയാണ് ആരോപണത്തിന് ആധാരമായ സംഭവമുണ്ടായതെന്ന് ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അന്നത്തെ സ്റ്റേഷനിലെ എസ്.ഐ ബിനുതന്നെയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്മഹത്യക്കുറിപ്പില്‍ ഉന്നയിച്ച പരാമര്‍ശങ്ങളെ തുടര്‍ന്ന് പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്.പി അന്വേഷണം ആരംഭിച്ചു. കേസില്‍ പ്രധാന പരാതി നല്‍കിയ യുവതിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നായിരുന്നു യുവതിയുടെ മൊഴി

 

Top