വേവാത്ത തിലാപ്പിയ മീന്‍ കഴിച്ചു; യുവതിയുടെ കൈകാലുകൾ നഷ്ടമായി

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ തിലാപ്പിയ മീന്‍ കഴിച്ച യുവതിയുടെ കൈകാലുകള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ലോറ ബരാജാസ്(40) എന്ന സ്ത്രീക്ക് ആണ് ഈ ദുരനുഭവം ഉണ്ടായത്. ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അണുബാധയേറ്റ വേവാത്ത തിലാപ്പിയ മീന്‍ കഴിച്ചതാണ് അവയവങ്ങള്‍ നഷ്ടമാകാന്‍ കാരണം.

സാന്‍ ജോസിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ആണ് മീന്‍ വാങ്ങിയത്. വീട്ടില്‍ കുക്ക് ചെയ്ത മീന്‍ കഴിച്ചയുടനെ ലോറയ്ക്ക് ശരീര വേദന അനുഭവപ്പെട്ടു. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ലോറ ഇപ്പോള്‍ കോമയിലാണ്. അവളുടെ വിരലുകള്‍ കറുപ്പ് നിറത്തിലായി, കാല്‍പാദവും കറുത്തു, മേല്‍ ചുണ്ടും കറുപ്പ് നിറത്തിലായി. ഏകദേശം അഴുകിയ നിലയിലാണ് അവള്‍, അവളുടെ കിഡ്‌നികള്‍ തകരാറിലായെന്നും ബരാജസിന്റെ സുഹൃത്ത് അന്ന മെസീന ക്രോണിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top