ഗോമാംസം കഴിക്കുന്നത് കുറ്റകരമാണെന്ന് ബാബ രാംദേവ്

ഗോമാംസം ഉപയോഗിക്കുന്നത് തെറ്റാണെന്ന് യോഗഗുരു ബാബ രാംദേവ്. ഗോമാംസം നിരോധിച്ചു കൊണ്ടുള്ള ജമ്മു – കശ്മീര്‍ ഹൈക്കോടതിയുടെ വിധി വിവാദമായിരുന്നു. ഈ  പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രസ്താവന.
ഖുറാന്‍‍, ബൈബിള്‍ പോലുള്ള വേദഗ്രന്ഥങ്ങളുടെ പേരു പറഞ്ഞ് ഗോമാംസം ഉപയോഗിക്കുന്നത് കുറ്റകരമാണ്. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നും രാംദേവ് പറഞ്ഞു. ഡെങ്കിപ്പനിക്കുള്ള ആയുര്‍വേദ ചികിത്സ സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു രാംദേവ് ഇങ്ങനെ പറഞ്ഞത്.
മനുഷ്യനെ കൊല്ലുന്നത് അക്രമമാണെങ്കില്‍ മൃഗങ്ങളെ കൊല്ലുന്നതും അക്രമമാണെന്ന് രാംദേവ് പറഞ്ഞു. അക്രമത്തെ ന്യായീകരിക്കാന്‍ മഹദ്ഗ്രന്ഥങ്ങളെ ഉപയോഗിക്കരുതെന്ന് പറഞ്ഞ രാംദേവ് തന്റെ അഭിപ്രായത്തിനു പിന്നില്‍ മതപരമായ താല്‍പര്യമില്ലെന്നും പറഞ്ഞു. ശാസ്ത്രീയമായ യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ് താന്‍ സംസാരിക്കുന്നതെന്നും രാംദേവ് വ്യക്തമാക്കി.
Top