കൊച്ചി:യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യൂ കുഴല്‍നാടന് 32.13 കോടിയുടെ സ്വത്ത്. ഭാര്യ എല്‍സ കാതറിന്‍ ജോര്‍ജിന് 95.2 ലക്ഷത്തിന്റെ സ്്വത്തും മകന്‍ ആന്‍ഡന്‍ എബ്രഹാം മാത്യൂവിന് 6.7 ലക്ഷം രൂപയുടെ എല്‍ഐസി പരിരക്ഷയുമുണ്ട്. 25 ലക്ഷം രൂപയാണ് ആകെ ബാധ്യത. മാത്യൂ കുഴല്‍നാടന് 11,66,152രൂപയും ഭാര്യക്ക് 6,63,226 രൂപയും ആണ് പണമായുള്ളത്.
ഇതിന് പുറമേ മാത്യൂ കുഴല്‍നാടന് ദുബൈ കരിയര്‍ ഹൗസ് കമ്മ്യൂണിക്കേഷനില്‍ ഒമ്പത് കോടിയുടേയും കെഎംഎന്‍പി ലോ ഫേമിന്റെ ദില്ലി, കൊച്ചി, ഗുവാഹത്തി, ബംഗ്‌ളൂരു, ഓഫീസുകളിലായി 10.33 കോടിയുടേയും ബോണ്ട്, ഓഹരി സമ്പാദ്യമുണ്ട്. എല്‍ഐസിയില്‍ 20 ലക്ഷത്തിന്റെ നിക്ഷേപം. 14 ലക്ഷം വിലമതിക്കുന്ന ഇന്നോവയും 23 ലക്ഷം വിലമതിക്കുന്ന ബെന്‍സും 1.23 ലക്ഷം വിലമതിക്കുന്ന 28 ഗ്രാം സ്വര്‍ണവുമുണ്ട്.
കടവൂര്‍ വില്ലേജില്‍ 4.5 കോടി വിലമതിക്കുന്ന 5.88 ഏക്കര്‍, എറണാകുളം കോര്‍പ്പറേഷനില്‍ 55 ലക്ഷം വിലമതിക്കുന്ന 1100 ചതുരശ്ര അടി വിലമതിക്കുന്ന ഫ്‌ളാറ്റ്, എറണാകുളത്ത് തന്നെ 2.2 കോടി വിലമതിക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സ്, ഇടപ്പള്ളി സൗത്തില്‍ ഭാര്യക്കും കൂടി അവകാശപ്പെട്ട 1.35 കോടി വിലമതിക്കുന്ന അഞ്ച് സെന്റും വീടും, ഇടുക്കി ചിന്നക്കലാലില്‍ 2021 ജനുവരി 20 ന് 3.5 കോടിക്ക് വാങ്ങിയ 4000 ചതുരശ്ര അടി കെട്ടിടം ഉള്‍പ്പെടെ വസ്തുക്കളുടെ പാതി ഷെയര്‍ എന്നിവയും മാത്യൂ കുഴല്‍നാടന്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സ്വത്ത് പട്ടികയിലുണ്ട്. കട്ടപ്പനയില്‍ 4.5 ഹെക്ടര്‍ സ്ഥലത്തിന് ലീസ് ഇനത്തിലുള്ള ബാധ്യതയായി 25 ലക്ഷവും കുഴല്‍നാടനുണ്ട്. ഭാര്യക്കുള്ള സ്വത്തില്‍ 200 പവന്‍, 16.74 ലക്ഷത്തിന്റെ എല്‍ഐസി നിക്ഷേപം, ഒന്നരലക്ഷത്തിന്റെ മാരുതികാര്‍ എന്നിവയും ഉള്‍പ്പെടുന്നു.