കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഇലക്ഷന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടികളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലുണ്ടായ കൂറ്റന്‍ വര്‍ദ്ധന ഏതു മുന്നണിക്ക് ഗുണം ചെയ്യുമെന്ന ചര്‍ച്ചകള്‍ സീജവമാണ്. പത്തനംതിട്ടയില്‍ 2014നേക്കാള്‍ 8.17 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്.

ബൂത്ത് തലങ്ങളിലെ വോട്ടിംഗിന്റെ കണക്കുവച്ച് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.യും വിലയിരുത്തല്‍ തുടങ്ങി. വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് പ്രതീക്ഷയായാണ് മൂന്നു മുന്നണികളും കരുതുന്നത്. ന്യൂനപക്ഷ സ്വാധീനമുളള മണ്ഡലങ്ങളിലും ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. പൂഞ്ഞാറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 12.04 ശതമാനത്തിന്റെ വോട്ടു വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കാഞ്ഞിരപ്പളളി മണ്ഡലത്തിലാണ് ഉയര്‍ന്ന പോളിംഗ് . 77.96 ശതമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് എഴുപത് ശതമാനത്തിനു മുകളിലെത്തി. ഇത്തവണ തുടക്കം മുതല്‍ തന്നെ കനത്ത പോളിംഗുണ്ടായത് ശ്രദ്ധേയമാണ്. ശബരിമല വിഷയവും പ്രളയവും പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളായി മാറിയ മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ അടിത്തട്ടില്‍ വരെ നടന്നുവെന്ന് വ്യക്തമാണ്.

ഗ്രാമ പ്രദേശങ്ങളില്‍ രാവിലെ ഏഴിന് പോളിംഗ് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്ത്രീകളുടെയടക്കം നിര രൂപപ്പെട്ടിരുന്നു. പരമാവധിയാളുകളെ വോട്ടു ചെയ്യിക്കാന്‍ മൂന്നു മുന്നണികളും അവസാന നിമിഷം വരെ സീജവമായി പ്രവര്‍ത്തിച്ചതും വോട്ടിംഗ് നില ഉയരാന്‍ കാരണമായി.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതിന്റെ ലക്ഷണമാണ് പോളിംഗ് ശതമാനം ഉയര്‍ന്നതെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. എന്നാല്‍, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന്റെ പ്രതിഫലനമാണ് വോട്ടിംഗ് ശതമാനത്തില്‍ കണ്ടതെന്നും ചരിത്ര വിജയം നേടുമെന്നും എല്‍.ഡി.എഫ് അവകാശപ്പെടുന്നു. വിശ്വാസികളെ വേദനിപ്പിച്ച പിണറായി സര്‍ക്കാരിനോടുള്ള അമര്‍ഷവും മോദിസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരവും വോട്ടായി മാറുമെന്നും തങ്ങള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എയും അവകാശപ്പെട്ടു.

കെ.സുരേന്ദ്രന്‍ 27,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് എന്‍.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.ആര്‍.അജിത് കുമാര്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി, ആറന്മുള്ള നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാനാവുക. സുരേന്ദ്രന്റെ വിജയം ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top