മൂന്ന് വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി; 2023 വരെ മത്സരിക്കാനാവില്ല!

ബാംഗ്ലൂർ :കർ ‘ നാടകം തുടരുകയാണ് .കർണാടക നിയമസഭയിലെ മൂന്നു വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അയോഗ്യരാക്കി. വിമതരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസും ജെഡിഎസും സ്പീക്കര്‍ക്കു ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എംഎല്‍എ ആര്‍. ശങ്കര്‍
എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിമറ്റ് എം.എല്‍.എമാരെ സംബന്ധിച്ച നിലപാട് വൈകാതെ പ്രഖ്യാപിക്കുമെന്നും സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ പറഞ്ഞു.

Top