ഭൂമിക്കടിയില്‍ നിന്നു വന്‍തോതില്‍ പത പൊന്തിവരുന്നു 

ഭൂമിക്കടിയില്‍ നിന്ന് ആള്‍പ്പൊക്കത്തില്‍ സോപ്പുപത പോലെ പത പൊന്തിവരുന്ന പ്രതിഭാസം നാട്ടുകാരെ ഒരേസമയം വിസ്മയിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നു.മേപ്പാടി താഴെ അരപ്പറ്റ ഹാരിസണ്‍ തേയിലത്തോട്ടത്തിലെ അഞ്ചേക്കര്‍ എന്നറിയപ്പെടുന്ന പ്രദേശത്താണ് സംഭവം. കുടിവെള്ളക്കിണറിനു സമീപം ചൊവ്വാഴ്ച രാത്രി പത പൊങ്ങുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് സമയം കഴിയുന്തോറും പതയുടെ വലിപ്പം വര്‍ധിച്ചു വന്നു. വിവരമറിഞ്ഞ് ഒട്ടേറെപ്പേര്‍ ഇതു കാണാനെത്തുകയും ചെയ്തു. നാട്ടുകാര്‍ ജിയോളജി വകുപ്പിനെ വിവരമറിയിച്ചെങ്കിലും ആരും സ്ഥലത്തെത്തിയില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

Latest
Widgets Magazine