കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ഇപി ജയരാജന്‍

കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ഇ പി ജയരാജൻ. ഇക്കാര്യത്തിൽ കാനം രാജേന്ദ്രന്റെ നിലപാട് തള്ളിയ ജയരാജൻ, ശരിയായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന ആളാണ് മാണിയെന്ന് വ്യ.ക്തമാക്കുകയും ചെയ്തു. കെ എം മാണിയെ പൂർ‍ണ്ണമായും തള്ളി സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയെങ്കിലും മാണിയെ തള്ളാൻ സി പി എം തയ്യാറല്ല. മാണിക്കെതിരെ ഉയ‍ർന്ന അഴിമതി ആരോപണങ്ങളൊന്നും മുന്നണിപ്രവേശനത്തിന് തടസമല്ലെന്ന വ്യക്തമാക്കി കേരളകോൺഗ്രസിന്റെ മുന്നണി പ്രവേശനം സി പി എം ആഗ്രഹിക്കുന്നുവെന്ന് ഇ പി ജയരാജൻ പറയാതെ പറഞ്ഞു. ഏത് മുന്നണിക്കൊപ്പം പോകണമെന്ന കാര്യത്തിൽ കേരളകോൺഗ്രസിനുള്ളിൽ അഭിപ്രായവ്യത്യാസം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇ പി ജയരാജന്റെ പ്രസ്താവന, ഇക്കാര്യത്തിൽ സി പി എമ്മിന്റെയും സി പി ഐയുടേയും വിരുദ്ധനിലപാട് ഇടതുമുന്നണിക്കുള്ളിൽ മാണി വിഷയം വീണ്ടും രൂക്ഷമായ തർക്കങ്ങൾക്ക് കാരണമാകും.

Top