ആനയാണ് താരം; അഞ്ചുമാസത്തിനിടെ എഴുന്നള്ളിപ്പിന് ചെലവഴിച്ചത് 27കോടി

f5ee60cbc3f8feb12e35e48c3ee5ecf6

കൊച്ചി: ആനപ്രേമികളുടെ എണ്ണം കൂടി വരുന്ന അവസ്ഥയാണുള്ളത്. ക്ഷേത്ര ഉത്സവത്തില്‍ പ്രധാനിയും ആനയാണല്ലോ. ആന എഴുന്നള്ളിപ്പിന് നല്‍കുന്ന തുക കേട്ടാലാണ് മൂക്കത്ത് വിരല്‍വെക്കും. കോടികള്‍ മുടക്കിയാണ് ആന ബിസിനസ് നടക്കുന്നത്. അന്തസ്സ് ലക്ഷ്യമാക്കി നടത്തുന്ന ബിസിനസ് ആകുകയാണ് ആന ബിസിനസ്.

തൃശൂര്‍ പുരവും ഇരിങ്ങാലക്കുട ഉത്സവവും കഴിയുന്നതോടെ ഇക്കൊല്ലത്തെ ഉത്സവപൂര സീസണ്‍ അവസാനിക്കും. പക്ഷേ, വൃശ്ചികത്തില്‍ തുടങ്ങി മീനം വരെ നീണ്ടു നില്‍ക്കുന്ന ആന ബിസിനസ് എത്ര കോടിയുടേതെന്ന് ഊഹിക്കാമോ? എഴുന്നള്ളിപ്പിന് ആനകളെ കൊണ്ടു വരുന്നതിന് വാടക ഇനത്തില്‍ മാത്രം കുറഞ്ഞതു 27 കോടി കഴിഞ്ഞ അഞ്ചു മാസത്തിനിടെ ചെലവഴിച്ചിട്ടുണ്ട്.

ഒരു കൊമ്പനാനയ്ക്ക് ദിവസം എഴുന്നള്ളിപ്പിന് 1000015000 രൂപയാണു നിരക്ക്. തലയെടുപ്പില്‍ വമ്പന്‍മാരായ കൊമ്പന്‍മാര്‍ക്ക് 2500030000 കിട്ടും. മോഹം മൂത്ത നാട്ടുപ്രമാണിമാരില്‍നിന്ന് ഒരു ലക്ഷം വരെ കിട്ടുന്ന ദിവസങ്ങളും അപൂര്‍വമായി കാണും. തെച്ചിക്കോട്ടുകാവു ചന്ദ്രശേഖരന്‍, പാമ്പാടി രാജന്‍, ചിറക്കര കാളിദാസന്‍ തുടങ്ങി പത്തോളം ആനകള്‍ മാത്രമാണ് ഈ ഗണത്തില്‍.

എന്നാല്‍, ആന ഉടമസ്ഥരില്‍ ഭൂരിപക്ഷം പേര്‍ക്കും കാര്യമായ ലാഭം ഉണ്ടാവണമെന്നില്ല. കാരണം പൂരങ്ങളുടെ സീസണ്‍ കഴിഞ്ഞാല്‍ ആനകളെ സംരക്ഷിക്കുന്നതിന്റെയും ചികില്‍സയുടെയും ചെലവ് മിക്കപ്പോഴും വരുമാനം കവിഞ്ഞു നില്‍ക്കും. അതിനാല്‍ ഇതൊരു ലാഭം ബിസിനസല്ല, മറിച്ച് ആനപ്രേമം ബിസിനസ് അല്ലെങ്കില്‍ അന്തസ്സ് ബിസിനസ് ആകുന്നു.

ആനയിടഞ്ഞാല്‍, ആളെ കൊന്നാല്‍ ഉടമയ്ക്കുവന്‍ നഷ്ടമാണ്. ഉത്സവ സീസണില്‍ പാതിരയ്ക്കു ഫോണ്‍ വന്നാല്‍ നെഞ്ചു കത്തിക്കൊണ്ടാണു ഫോണെടുക്കുന്നതെന്ന് ആനയുടമകള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും ആനപ്രേമികള്‍ക്കു പഞ്ഞമില്ല.

Top