കണ്ണില്ലാത്ത ക്രൂരത : ഏറ്റുമാനൂരിൽ ഓട്ടോ മറിഞ്ഞ് അപകടം ; പരിക്കേറ്റയാളെ ഓട്ടോയിൽ ഉപേക്ഷിച്ചു : എട്ടു മണിക്കൂറിന് ശേഷം രക്തം വാർന്ന് ദാരുണാന്ത്യം

കോട്ടയം :
ഏറ്റുമാനൂരിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ അതിരമ്പുഴ സ്വദേശിയെ വഴിയിൽ ഉപേക്ഷിച്ചു. രക്ഷകരാകേണ്ടവരുടെ അനാസ്ഥയിൽ , വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഓട്ടോ ഡ്രൈവർ രക്തം വാർന്ന് അതി ദാരുണമായി മരിച്ചു. അതിരമ്പുഴ സ്വദേശിയായ ബെന്നിയാണ് മനസാക്ഷി മരവിച്ച ആളുകളുടെ പ്രവൃത്തിയിൽ മരണത്തിന് കീഴടങ്ങിയത്.

ഏറ്റുമാനൂരിൽ രാത്രി 12 ന് ഓട്ടോറിക്ഷ മറിഞ്ഞാണ് അതിരമ്പുഴ സ്വദേശി ബെന്നിയ്ക്ക് പരിക്കേറ്റത്. അപകടം കണ്ടെത്തിയവർ ഓട്ടോയിൽ തന്നെ കിടത്തി .12.40 ന് പുറത്തിറക്കി കിടത്തി ഓട്ടോയുമായി ഡ്രൈവറും പോയി. ഫയർഫോഴ്സെത്തി രാവിലെ 8.30 ന് ആണ് ബെന്നിയെ ആശുപത്രിയിലാക്കിയത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ബെന്നി മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top