പരീക്ഷ എഴുതാൻ പാടില്ല; അഫ്ഗാനിൽ പെൺകുട്ടികൾക്ക് പരീക്ഷാ വിലക്ക്, ലംഘിച്ചാൽ കർശന നിയമ നടപടിയെന്ന് മുന്നറിയിപ്പ്

അഫ്ഗാനിലെ വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതരുതെന്ന് താലിബാൻ ഭരണകൂടം. ഇതേത്തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്ക് കത്തു നൽകി.

അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ പലതും അടച്ചിട്ടിരിക്കുകയാണ്. പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്നാണ് താലിബാൻ നിയമം.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ പെൺകുട്ടികളെ പ്രവേശന പരീക്ഷ എഴുതാൻ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം യൂണിവേഴ്സിറ്റികൾക്ക് നോട്ടീസ് നൽകിയിരുന്നു.

Top