ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.

ന്യുഡൽഹി:ബി​ജെ​പി നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ബി​ജെ​പി ക്യാമ്പു​ക​ൾ സ​ജീ​വ​മാ​യി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്‌ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്‌ഗഡ്‌, മധ്യപ്രദേശ്‌, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച്‌ പ്രചാരണം നയിച്ച രാഹുലിന്‌ ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു.അതോടെ നാളെ നടത്താനിരുന്ന പ്രതിപക്ഷ ക ക്ഷികളുടെ യോഗം മാറ്റിവച്ചു. യോഗം വോട്ടെണ്ണലിനുശേഷം മതിയെന്നാണ് പുതിയ തീരുമാനം.

മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണം. എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനം.മോഡിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ. ഭരണത്തുടര്‍ച്ച നേടുമെന്നു ബഹുഭൂരിപക്ഷം എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും പ്രവചിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പ്രകടനത്തില്‍ സമ്മിശ്രപ്രതികരണം. എസ്‌.പി- ബി.എസ്‌.പി. മഹാസഖ്യത്തിനു മുന്നില്‍ ഭരണകക്ഷി തകര്‍ന്നടിയുമെന്നു ചില സര്‍വേകള്‍ പ്രചവിക്കുമ്പോള്‍ വിജയം ആവര്‍ത്തിക്കുമെന്നും പ്രവചനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്‌‌​ത​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഭ​ര​ണം ന​ഷ്‌​ട​പ്പെ​ടു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ട ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന് വ​ലി​യൊ​രു ആ​ത്മ​വി​ശ്വാ​സ​മാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. എ​ൻ​ഡി​എ കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടി​യാ​ലും ബി​ജെ​പി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യും സ​മ​ദൂ​രം പാ​ലി​ച്ച് നി​ൽ​ക്കു​ന്ന പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളെ ഒ​പ്പം കൂ​ട്ടി സ​ർ​ക്കാ​രി​ന്‍റെ ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മം ബി​ജെ​പി ന​ട​ത്തും.

ഇ​തി​നാ​യി ടി​ആ​ർ​എ​സ്, ബി​ജെ​ഡി, വൈ​ എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, എ​സ്പി, ബി​എ​സ് പി തു​ട​ങ്ങി​യ ക​ക്ഷി​ക​ളു​മാ​യെ​ല്ലാം ബി​ജെ​പി നേ​തൃ​ത്വം ച​ർ​ച്ച ന​ട​ത്തും. ഇ​തി​ൽ പ്ര​ധാ​ന​മാ​യും ടി​ആ​ർ​എ​സും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ബി​ജെ​പി മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ച്ചേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ട്.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി ടി​ആ​ർ​എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു വും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡിയും ച​ർ​ച്ച ന​ട​ത്തി ക​ഴി​ഞ്ഞതാ​യാ​ണ് വി​വ​രം. മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യാ​ൽ അ​ർ​ഹ​മാ​യ സ്ഥാ​നം ടി​ആ​ർ​എ​സി നും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​നും ന​ൽ​കും.

ബി​ജെ​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രേ ഫെ​ഡ​റ​ൽ മു​ന്ന​ണി എ​ന്ന പേ​രി​ൽ മൂ​ന്നാം മു​ന്ന​ണി രൂ​പീ​ക​രി​ക്കാ​ൻ കെ​സി​ആ​ർ ശ്ര​മി​ച്ചി​രു​ന്നു. മൂ​ന്നാം മു​ന്ന​ണി​ക്കു​ള്ള സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ​യാ​ണ് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തു​ന്ന കെ​സി​ആ​ർ പു​തി​യ ച​ര​ടു​വ​ലി​ക​ൾ​ക്ക് തു​നി​ഞ്ഞി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഇ​വ​ർ കോ​ൺ​ഗ്ര​സു​മാ​യി അ​ടു​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നു. വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ന് ഇ​വ​ർ​ക്കും ക്ഷ​ണ​മു​ണ്ടായിരുന്നു.

ഇ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ർ എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തു​മാ​യി നാ​ഗ്പൂ​രി​ലെ ആ​ർ​എ​സ്എ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തിയേക്കും.സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​മാ​യി​രി​ക്കും ച​ർ​ച്ചാ​വി​ഷ​യം. ‌അ​തേ​സ​മ​യം, എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​പ​ക്ഷം ആ​കെ അ​സ്വ​സ്ഥ​യി​ലാ​ണ്. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ളെ അ​വ​ർ കാ​ര്യ​മാ​യെ​ടു​ക്കു​ന്നി​ല്ലാ​യെ​ന്ന് പു​റ​മേ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ ഇ​നി​യെ​ന്ത് എ​ന്ന ച​ർ​ച്ച​യും ന​ട​ക്കു​ന്നു​ണ്ട്.

അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചത്‌ കോണ്‍ഗ്രസിന്‌ നേട്ടമായി. യു.പി.എയുടെ സംഖ്യ ഉയര്‍ത്താന്‍ ഇത്‌ സഹായകരവുമായി. രാജ്യതലസ്‌ഥാനത്ത്‌ തനിച്ച്‌ പോരാടിയ കോണ്‍ഗ്രസ്‌ നിലംപരിശാകുമെന്നും ബി.ജെ.പി. തൂത്തുവാരുമെന്നുമാണു പ്രവചനം.
ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക്‌ കനത്ത തിരിച്ചടിയേല്‍ക്കും. വൈ.എസ്‌. ജഗന്‍മോഹന്‍ റെഡ്‌ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ നേട്ടം കൊയ്യുമെന്നുമാണ്‌ പ്രവചനം.പ്രതിപക്ഷ ഐക്യ നീക്കത്തിനായി നെട്ടോട്ടം നടത്തുന്ന തെലുങ്കുദേശം പാര്‍ട്ടി നേതാവ്‌ ചന്ദ്രബാബു നായിഡുവിന്‌ ഇതു തിരിച്ചടിയാകും.

അതേസമയം, കേരളത്തില്‍ യുഡി.എഫ്‌. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. സി.പി.എമ്മിന്‌ ദേശീയതലത്തില്‍ രണ്ടക്കം തികയ്‌ക്കാനാവില്ലെന്ന സൂചനയാണു നല്‍കുന്നത്‌.ബംഗാളിലും ത്രിപുരയിലും സീറ്റ്‌ നേടാന്‍ സാധിക്കില്ലെന്ന സര്‍വേകള്‍ ശരിയായാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്‌തമാകുന്ന സാഹചര്യമാകും.

Top