അജന്‍ഡ 2030-പ്രതീക്ഷയോടെ ലോകം:രക്ഷാസമിതി വിപുലീകരിക്കണം- മോദി

ന്യൂയോര്‍ക്ക് :ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളെ ഉള്‍പ്പെടുത്തി യുഎന്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ ഇത് അനിവാര്യമെന്നും മോദി പറഞ്ഞു. ന്യൂയോര്‍ക്കില്‍ ജി-നാല് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.നാളത്തെ തലമുറയ്ക്കുകൂടിയാണ് ഭൂമിയെന്ന ബോധമുണ്ടാകണമെന്ന മഹാത്മാ ഗാന്ധിജിയുടെ വാക്യങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് മോദി യു.എന്‍ സുസ്ഥിര വികസന സമ്മേളനത്തില്‍ തന്രെ പ്രസംഗം ആരംഭിച്ചത്.

ലോകം സ്വതന്ത്രവും വികസനം സുസ്ഥിരവുമായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്രലബ്ധി മുതല്‍ ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഇന്ത്യ പരമപരിഗണന നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസത്തിനും നൈപുണ്യവികസനത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. പൊതുമേഖലസ്വകാര്യ മേഖല എന്നതിനപ്പുറം ‘തനതായ മേഖല’യാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഏകൈകമായ വ്യവസായങ്ങളാണ് ‘തനതായ മേഖല’യെ സൃഷ്ടിക്കുക. സ്ത്രീശാക്തീകരണമാണ് തന്രെ സര്‍ക്കാര്‍ പ്രധാന പരിഗണന നല്‍കുന്ന വിഷയമെന്നും പ്രധാനമന്ത്രി പറ!ഞ്ഞു. ‘ബേട്ടി ബചാവോ’ ഉള്‍പ്പെടെ എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിരവധി പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ എടുത്തു പറയുകയുണ്ടായി.രാജ്യത്ത് മാറ്റങ്ങളുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നഗരങ്ങള്‍ സ്മാര്‍ട്ടാക്കുക. വികസനത്തിലേക്കുള്ള തങ്ങളുടെ പാത സുസ്ഥിരമായിരിക്കണം പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യ അജന്‍ഡയ്ക്ക് ലോകത്തിന്റെയും അംഗീകാരം. വെള്ളിയാഴ്ചയാണ് യുഎന്‍ പൊതുസഭ അടുത്ത 15 വര്‍ഷത്തേക്കുള്ള ‘അജന്‍ഡ 2030’ അംഗീകരിച്ചത്. അസമത്വം ഇല്ലാതാക്കാല്‍, ദാരിദ്ര്യ നിര്‍മാര്‍‌ജനം, കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കല്‍, ലിംഗസമത്വം, ജീവിത നിലവാരമുയര്‍ത്തല്‍, വിദ്യാഭ്യാസം, സമ്പൂര്‍ണ ശുചിത്വം, എല്ലാവര്‍ക്കും ശുദ്ധജലം എന്നിവയടക്കം 17 ലക്ഷ്യങ്ങളാണ് ഇതില്‍ എടുത്തു പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഎൻ പൊതുസഭ 70 –ാം വാർഷിക സമ്മേളനത്തിൽ വിവിധ ലോകനേതാക്കൾ പറഞ്ഞത്:

ഫ്രാൻസിസ് മാർപാപ്പ: ചില അജൻഡകൾ നമുക്കു മാറ്റി വയ്ക്കാനാകില്ല. നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. ലോകമെങ്ങുമുള്ള സംഘർഷങ്ങളും അതുമൂലം കഷ്ടതയനുഭവിക്കുന്നവരുടെയും എണ്ണം അനുദിനം വർധിച്ചു വരുന്നത് കാണാതിരിക്കരുത്.

ബാൻ കി മൂൺ(യുഎൻ സെക്രട്ടറി ജനറൽ): പുരോഗതി പങ്കിട്ട്, സഹജീവികൾക്കു താങ്ങായി, സമാധാനം ഉറപ്പാക്കി നാളത്തെ തലമുറയ്ക്കായി ലോകത്തെ ഒരുക്കാനാണു പുതിയ പദ്ധതി. അതിരുകൾ കടന്നും ചെറിയ ലക്ഷ്യങ്ങൾക്കപ്പുറവും ചിന്തിക്കാനുള്ള ശ്രമമാണിത്.

മലാല യൂസഫ്സായ് (നൊബേൽ ജേതാവ്): നിങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുമെന്നും ഞങ്ങളുടെ ഭാവിയിലേക്കു നിക്ഷേപം നടത്തുമെന്നും ഉറപ്പു തരൂ. സുരക്ഷിതവും സൗജന്യവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം നേടാനുള്ള എല്ലാ കുട്ടികളുടെയും അവകാശം ഉറപ്പു തരൂ.

സലിൽ ഷെട്ടി (ആനംസ്റ്റി ഇന്റർനാഷനൽ സെക്രട്ടറി ജനറൽ): നമ്മൾ ജീവിക്കുന്ന ലോകവും നമ്മൾ ആഗ്രഹിക്കുന്ന ലോകവും തമ്മിൽ വലിയ അന്തരമുണ്ട്. ‘അജൻഡ 2030’ ജനങ്ങളുടെ സ്വപ്നങ്ങളെയും അവകാശങ്ങളെയുമാണു പ്രതിനിധീകരിക്കുന്നത്. അത് പ്രാവർത്തികമാക്കിയേ കഴിയൂ.

ബിൽ ഗേറ്റ്സ് (ൈമക്രോസോഫ്റ്റ് സഹസ്ഥാപകൻ): ജീവിതത്തിലെ അസമത്വങ്ങൾക്കു നേരെ കണ്ണുതുറക്കാനും അതു കുറച്ചുകൊണ്ടുവരാനും വികസിത സമൂഹങ്ങൾക്കു ലഭിച്ച അവസരമാണിത്.

Top