
തിരുവനന്തപുരം : താന്‍ ഫെയ്സ്ബുക്കില്‍ തെന്നിവീണ കഴുതയെന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്. ജീവിതത്തില്‍ ആരെയും ഒന്നിനെയും ഭയപ്പെട്ടിട്ടില്ലാത്ത എനിക്കിപ്പോള്‍ ഫെയ്സ്ബുക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയവിഹ്വലതയാണ് -ഫെയ്സ്ബുക്കില്‍ തെന്നിവീണ ഒരു കഴുതയാണ് ഞാന്‍!! ഇതായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.
നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മുമ്പ് കോണ്‍ഗ്രസില്‍ രഹസ്യമായി ഉടുപ്പഴിക്കല്‍ സമരം നടത്തിയ സ്ത്രീകള്‍ക്കെല്ലാം സീറ്റുകിട്ടിയിട്ടുണ്ട് എന്ന ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിനാധാരം. ഈ പോസ്റ്റിന്റെ പേരില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത് സൈബര്‍ ഗുണ്ടായിസമാണെന്നു പറയുന്ന ചെറിയാന്‍ ഫിലിപ്പ് മനുഷ്യാവകാശ പ്രവര്‍ത്തകരോട് തന്റെ മാനത്തിനു വിലയില്ലേയെന്നും ചോദിക്കുന്നു.‘
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ നിരവധി പോസ്റ്റുകളും കമന്റുകളുമാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം പലതും കുറ്റകരവും നിയമ നടപടിക്കു വിധേയമാക്കാവുന്നതുമാണ് എന്നെ തുടര്‍ച്ചയായി വേട്ടയാടിയ മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മൗനം ഭജിച്ചപ്പോള്‍ വേദന തോന്നി എന്റെ മാനത്തിനും വിലയില്ലേ, സുഹൃത്തുക്കളെ ഇത് സൈബര്‍ ഗുണ്ടായിസമല്ലേ പ്രഖ്യാപിത മനുഷ്യാവകാശ പ്രവര്‍ത്തകരെ ആരെയും കണ്ടില്ല.’ ചെറിയാന്‍ ഫിലിപ്പ് പറയുന്നു. നേരത്തെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫെയ്സ്ബുക്കില്‍ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.