നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റുന്നു; ഫേസ്ബുക്ക് പുതിയ പദ്ധതിയുമായി രംഗത്ത്

Messenger

ജനങ്ങളുടെ ശ്രദ്ധ കൂടുതല്‍ പിടിച്ചുപറ്റാന്‍ ഫേസ്ബുക്ക് പുതിയ പദ്ധതിയുമായി രംഗത്തെത്തി. നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചര്‍ ആപ്പിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാനാണ് ഈ നീക്കം.

നിങ്ങളുടെ സംഭാഷണങ്ങള്‍ മെസഞ്ചറിലേക്ക് മാറ്റുന്നു എന്ന് കാണിച്ചുള്ള നോട്ടീസ് യൂസര്‍മാര്‍ക്ക് ഫേസ്ബുക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മെസേജിംഗ് സേവനം കൂടുതല്‍ ഫലപ്രദമാക്കാനാണ് കമ്പനിയുടെ ശ്രമം. മെസഞ്ചര്‍ ആപ്പില്‍ അത് സാധ്യമാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഫേസ്ബുക്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2014ല്‍ സമാന നീക്കത്തിന് ഫേസ്ബുക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപഭോക്താക്കളുടെ എണ്ണത്തില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഇന്‍സ്റ്റന്റ് മെസേജിങ്ങ് ആപ്പ് ആണ് മെസഞ്ചര്‍. 90 കോടിയലധികം യൂസര്‍മാരുള്ള വാട്സ്ആപ്പ് ആണ് ഒന്നാമത്.

Top