ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി രാജിവച്ചു; സ്വപ്‌ന പദ്ധതി തകര്‍ന്നതും രാജിക്ക് കാരണമായി ?

 

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കിര്‍തിക റെഡ്ഡി രാജിവെച്ചു. കഴിഞ്ഞ ആറുവര്‍ഷമായി കിര്‍തികയായിരുന്നു ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യു.എസിലേക്ക് പോകുന്നതിനാലാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കിര്‍തിക ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് കിര്‍തിക.ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കിര്‍തിക സ്ഥാനമൊഴിയുന്നകാര്യം ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കീര്‍തികയ്ക്ക് പകരക്കാരനായി ആരാണ് ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് എത്തുകയെന്നത് ഇതുവരെ അറിയിച്ചിട്ടില്ല.

Top