ഫഹദ് ഫാസിലിന് തെലുങ്ക് ചിത്രത്തിലേക്ക് മികച്ചൊരു ഓഫര്‍

പരാജയകാലം പിന്നിട്ട് മലയാള സിനിമയില്‍ തിരിച്ചു വരവിന് ഒരുങ്ങുന്ന ഫഹദ് ഫാസിലിന് തെലുങ്ക് ചിത്രത്തില്‍ നിന്ന് മികച്ചൊരു ഓഫര്‍ എത്തിയതായി സൂചന. എന്‍.ടി.രാമറാവു ജൂനിയര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലേയ്ക്കാണ് ഫഹദിന് വളരെ പ്രാധാന്യമുള്ളൊരു വേഷം തേടിയെത്തിയിരിക്കുന്നത്. എന്നാല്‍ ഫഹദ് തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചന. ഇതുവരെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലാത്ത ഫഹദിന്റെ ആദ്യ അന്യഭാഷ ചിത്രം തെലുങ്ക് സിനിമയിലൂടെ ആയിരിക്കുമോയെന്ന ആകാംക്ഷയിലാണ് ഫഹദ് ആരാധകര്‍.

Top