സൂക്ഷിക്കുക!! കേരളത്തില്‍ വില്‍ക്കുന്ന വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ഇവയാണ്

മായം കലര്‍ത്തിയ വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ സുലഭമാകുകയാണെന്ന് റിപ്പോര്‍ട്ട്. വെളിച്ചെണ്ണയുടെ ഗുണനിലവാരം മനസിലാക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളില്ലാത്തത വ്യാജന്മാര്‍ക്ക് ഗുണകരമാകുകയാണ്. സര്‍ക്കാര്‍ നിരോധിച്ച വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് നമ്മളില്‍ പലരും കൂടിയ കാശു കൊടുത്ത് വാങ്ങിക്കുന്നത്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഇക്കാര്യം നോട്ടീസ് മൂലം അറിയിച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല എന്നുവേണം കരുതാന്‍. ഇതുകൂടാതെ വ്യാജന്മാര്‍ പുതിയ പേരില്‍, ബ്രാന്‍ഡില്‍ മായം കലര്‍ത്തിയ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് എത്തിക്കുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. താഴെ കൊടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ പേരുകളാണ്. ഇനിയെങ്കിലും ഇതൊന്ന് മനസ്സില്‍ കുറിച്ചു വച്ചോളൂ

coconut 2

അത്ര പെട്ടെന്നൊന്നും ആര്‍ക്കും കണ്ടുപിടിക്കാനാവാത്ത വിധമാണ് ഭക്ഷ്യ എണ്ണകളിലെ മായം ചേര്‍ക്കല്‍. റിഫൈന്‍ഡ് ഓയിലിനെ വെളിച്ചെണ്ണയും നല്ലെണ്ണയുമാക്കി മാറ്റുന്ന തട്ടിപ്പ് തുടങ്ങിയിട്ട് ഏറെ നാളുകളായി. സാധാരണക്കാര്‍ ഇപ്പോഴും ഈ ചതിയെക്കുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പ് കണ്ടെത്താനാകുമെന്ന് പാചക രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതിനായി ചെയ്യേണ്ടത് വാങ്ങുന്ന വെളിച്ചെണ്ണ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് നോക്കുക എന്നതാണ്. മായം കലരാത്ത വെളിച്ചെണ്ണ പെട്ടെന്ന് കട്ടിയാകും എന്നാല്‍ റിഫൈന്‍ഡ് ഓയില്‍ പോലുള്ള മായം കലര്‍ന്നിരുന്നാല്‍ ആ വെളിച്ചെണ്ണ ഉറയില്ല. കൂടാതെ തിളപ്പിച്ച് നോക്കിയും മനസിലാക്കാം. തിളക്കുമ്പോള്‍ പത വരുന്നതാണ് സാധാരണ വെളിച്ചെണ്ണ. മായം കലര്‍ത്തിയ വെളിച്ചെണ്ണ പതയുകയില്ല. വെറുതേ വെള്ളം പോലെ കിടക്കും.

Latest
Widgets Magazine