മാർക്ക് ലിസ്റ്റിൽ 9 തിരുത്ത്!! ആപ്ലിക്കേഷൻ നമ്പറിലും ഫോർമാറ്റിലും വ്യത്യാസം, ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ കോടതിയില്‍ ഹാജരാക്കിയത് ഇങ്ങനെ

കൊല്ലം: കൊല്ലം കടയ്ക്കലിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാന്‍ കോടതിയില്‍ ഹാജരാക്കിയത് ഒമ്പത് തിരുത്ത് വരുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റ്. ആപ്ലിക്കേഷന്‍ നമ്പറിലും ഫോണ്ടിലും ഫോര്‍മാറ്റിലും അടക്കം വ്യത്യാസം പ്രകടമാണ്. ഇതിന് മുമ്പും സമിഖാന്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. 2021 ല്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സര്‍വകലാശാലയില്‍ പ്രവേശനത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍, അന്ന് മാര്‍ക്ക് കുറവായതിനാല്‍ പ്രവേശനം നടന്നില്ല. സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

കൊല്ലം ചിതറ ഒഴുകുപാറ മടത്തറയില്‍ നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് വ്യാജമായുണ്ടാക്കിയ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സമി ഖാനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉപരിപഠനത്തിന് ശ്രമിച്ചെന്നാണ് കേസ്. 2021-22 നീറ്റ് പരീക്ഷയില്‍ സമി ഖാന് കിട്ടിയത് 16 മാര്‍ക്കാണ്. ഇത് 468 മാര്‍ക്ക് ആക്കി മാറ്റിയാണ് വ്യാജ മാര്‍ക്ക് ലിസ്റ്റുണ്ടാക്കിയത്. അക്ഷയയില്‍ പോയി യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റിന്റേയും വ്യാജ മാര്‍ക്ക് ലിസ്റ്റിന്റേയും പകര്‍പ്പെടുത്തു. പിന്നാലെ രണ്ട് തരത്തില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടിയെന്നും യഥാര്‍ത്ഥ മാര്‍ക്ക് 468 ആണെന്നും ചൂണ്ടിക്കാട്ടി സമി ഖാന്‍ ഹോക്കോടതിയെ സമീപിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top