ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയെ കാത്തിരുന്നവര്‍ക്കു മുന്നില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പൊന്നോമന സ്ഥാനാര്‍ത്ഥി അവതരിപ്പിച്ച ‘കോഹ്‌ലി’ യെ കണ്ട് നാട്ടുകാര്‍ ഒന്നടങ്കം ഞെട്ടി. മഹാരാഷ്ര്ടയിലെ ഷിരുരിലെ രാമലിംഗ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന ആള്‍ ആരാണെന്ന് അറിഞ്ഞ് നാട്ടുകാര്‍ക്ക് തെല്ലൊന്നുമല്ല ആകാംക്ഷ വര്‍ദ്ധിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്‍ സാക്ഷാല്‍ വിരാട് കോഹ്‌ലി മെയ് ഇരുപത്തിയഞ്ചിന് ഇവിടെ എത്തുമെന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. മാത്രമല്ല സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്‌ളെക്‌സില്‍ അടിച്ചിരുന്നു.
ക്രിക്കറ്റ് നായകനെ കാണാമെന്ന പ്രതീക്ഷയില്‍ പ്രചരണ സ്ഥലത്ത് നാട്ടുകാര്‍ ഒന്നിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം കാറില്‍ വന്നിറങ്ങിയ ആളെ കണ്ട് സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒരു പോലെ ഞെട്ടി. കാരണം അത് കോഹ്‌ലിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഡ്യൂപ്പ് ആയിരുന്നു. സ്ഥലത്തു നിന്നു പകര്‍ത്തിയ വ്യാജ കോഹ്‌ലിയുടെ ചിത്രം സോഷ്യല്‍മീഡിയായില്‍ തരംഗമാകുകയാണ്. മാത്രമല്ല തങ്ങളെ പറ്റിച്ച സ്ഥാനാര്‍ത്ഥി ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.