കോട്ടയം :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രത്തിനെതിരെ മുന്‍ മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസും സുനിതയുടെ പുരുഷ സുഹൃത്തും ഇന്ത്യ വിഷനില്‍ നിന്നും പുറത്തു പോയ ശ്യാം ലാല്‍ എന്ന ബ്ളോഗ് എഴുത്തുകാരനും വ്യാജ പ്രചരണം അഴിച്ചു വിടുന്നു.മംഗളം ഹണി ട്രാപ്പ് കേസില്‍ കാനഡയിലുള്ള മലയാളിയായ ഒരു സുനിതാ ദേവദാസ് എന്നവരുടെ ചിത്രം ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ ഒരു സ്ക്രീന്‍ ഷോട്ടില്‍ ഫോട്ടോ എടുത്ത ശേഷം അതില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി കാണുന്നു. ഇത്തരത്തില്‍ അരോ ചെയ്ത നീചമായ പ്രവര്‍ത്തി അതിന്റെ ജേണലിസ്റ്റായ അഡ്വ. സിബി സെബാസ്റ്റ്യന്‍ എന്നയാളില്‍ ആരോപിച്ച് നടത്തുന്ന നീചമായ പ്രവര്‍ത്തികള്‍ നടന്നു വന്നിരുന്നു .ആ വാദം പോലിയുകയും കേസുകള്‍ സ്ത്രീകളേയും കുഞ്ഞുങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇറക്കിയ സുനിതയുടേയും ശ്യാം ലാലിനും എതിരെ കേസ് വന്നപ്പോള്‍ ഇവര്‍ മലക്കം മറിഞ്ഞു.പിന്നീട് ഇവര്‍ പുതിയ കള്ളക്കഥയുമായി രംഗത്തു വന്നിരിക്കുകയാണ് .
ഫോട്ടോ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് മനോരമയിലെ ലേഖകനും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്രത്തിലെ പാര്‍ട്ട് ടൈം ജോലിക്കാരന്‍ ആണെന്നുമാണ് .ഇത് ഇതു പച്ചക്കള്ളമാണ് .സുനിതയുടേയും ഫോണ്‍ ട്രാപ്പിലേയും ഫോട്ടോ പ്രചരിപ്പിച്ചത് ആര് എന്ന വ്യക്തമായി പോലീസിനു വിവരം കിട്ടിയപ്പോള്‍ മനോരമയെ ചാരി രക്ഷപെടാനുള്ള തന്ത്രം മാത്രം .കള്ളം പൊളിഞ്ഞപ്പോഴുള്ള കടുത്ത മാനസിക വിഭ്രാന്തിയിലുള്ള അപവാദ പ്രചരണമാണ്. ആധികാര്യവും ശാസ്ത്രീയവുമായവുമായി ഈ വിഷയത്തില്‍ പറയേണ്ടത് ഞങ്ങള്‍ മാത്രമാണ്. സുനിതയുടെ ഫോട്ടോ വെച്ച് ഒരു വാര്‍ത്ത ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ല . അങ്ങനെ ഈ വാര്‍ത്തക്ക് മനോരമക്കോ മനോരമയിലെ ഏതെങ്കിലും സ്റ്റാഫിനോ ബന്ധമില്ല .അങ്ങനെ മുഖം മറച്ചതോ മറക്കാത്തതോ ആയ സുനിതയുടെ ഫോട്ടോകള്‍ ഈ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല .മനോരമയിലെ സ്റ്റാഫ് ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ ജോലി ചെയ്യുന്നില്ല .
മംഗളത്തില്‍ നിന്നും മന്ത്രിയുടെ അടുത്ത് ഹണി ട്രാപ്പിനായി പോയിട്ടുള്ള യുവതി എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രങ്ങള്‍ കേരളത്തിലേ വാട്സപ്പ്ഗ്രൂപ്പുകളില്‍ പ്രചരിച്ചിട്ടുണ്ട്. അതിന് നിരവധി തെളിവുകളും ഉണ്ട്.സുനിതാ ദേവദാസ് തിരുവനന്തപൂരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെഅപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു.ഇന്ത്യാ വിഷനില്‍ നിന്നും പുറത്തു പോയ ശ്യാം ലാല്‍ ഈ മന്ത്രിയുടെ ഫോണ്‍ ട്രാപ്പ് വിവാദത്തിനിടയില്‍ ട്രാപ് നടത്തി എന്നു പറയുന്ന ആളുടെ എന്ന തരത്തില്‍ ആദ്യം പോസ്റ്റ് ചെയ്തിരുന്നു .യുവതികളേയും കുഞ്ഞുങ്ങളെയും അപമാനിച്ചു പോസ്റ്റുകളും ബ്ളോഗുകളും ഇറക്കിയതിനു ശ്യാം ലാലിന് എതിരെ നിരവധി പരാതികളും കേസുകളും പുറത്തു വരാനുണ്ട്. ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡില്‍ ഇങ്ങനെ ഒരു വാര്‍ത്തയും ഫോട്ടോയും വന്നു എന്നു പറയുകയും മോര്‍ഫ് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത് സ്വയമേയും കൂട്ടായും ചെയ്യുന്നത് സുനിതയും ശ്യാം ലാലും ഒന്നിച്ചാണ് .ഇങ്ങനെ ഫോട്ടോ വന്നു എന്നും കണ്ടു എന്നും പറയുന്നതും ഒറിജിനല്‍ ഫോട്ടോയുമായും രംഗത്ത് ആദ്യം എത്തിയത് സുനിതയും ,സുനിതയുടെ സുഹൃത്ത് ശ്യാം ലാലും ആണെന്നും ഉള്ളത് അവരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളില്‍ ജീവിക്കുന്ന തെളിവുകല്ളുമായി മുഴച്ചു നില്‍ക്കുന്നു.
വ്യാജപ്രചരണത്തിലെ തട്ടിപ്പ് പുറത്തായപ്പോള്‍ സൈബര്‍ ആദ്മഹത്യയില്‍ നിന്നും പുറത്തു വരാന്‍ ചിലര്‍ നടത്തുന്ന വിഭലശ്രമം മാത്രം .ഇത്തരം പ്രചരണത്തെ പുച്ഛിച്ചു തള്ളുന്നു. നിയമത്തിനും ന്യായത്തിനു ഭരണ ഘടനക്കും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പത്രത്തിന് ഒന്നിനേയും ഭയമില്ല .പത്രത്തേയും സ്ത്രീകളേയും കുഞ്ഞുങ്ങളേയും നിഷ്ടൂരമായി പീഡിപ്പിക്കുന്ന പ്രചരണം നടത്തിയ ഈ രണ്ടു വ്യക്തികളെ നിയമത്തിന്റേയും പൊതുസമൂഹത്തിന്റേയും മുന്നില്‍ തുട്റന്നു കാണിക്കും .മംഗളത്തേപ്പോലെ മനോരമയേയും വലിച്ചിഴച്ച് പുതിയ വിവാദം ഉണ്ടാക്കാനുള്ള തട്ടിപ്പ് പുറത്തു വരണം .വരുകതന്നെ ചെയ്യും.സുനിതക്ക് എതിരെ ഇന്ത്യയിലും കാനഡയിലും നിയമ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു .ശ്യാം ലാലിന് എതിരെയും നിയമപരമായ നടപടികളുമായി പത്രം മുന്നോട്ട് പോയിട്ടുണ്ട്.