ഫോണ്‍ കെണി:യുവതിയുടെ ചിത്രം പുറത്താക്കിയ വി.എസ് ശ്യാം ലാലിന് എതിരെ കേസ് .ഊളത്തരം’കാട്ടി കുടുങ്ങിയത് ബ്ളോഗ് എഴുത്തുകാരന്‍

തിരുവനന്തപുരം :മുന്‍ മന്ത്രി ശശീന്ദ്രനെ കുടുക്കിയ തേന്‍കെണിയിലെ യുവതിയുടേതെന്ന തരത്തില്‍ ചിത്രം പ്രചരിപ്പിക്കുയും അശ്ലീല സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത ബ്ളോഗ് എഴുത്തുകാരന്‍ കുടുങ്ങി !..

തിരുവനന്തപുരം സ്വദേശിയായ വി.എസ് ശ്യാം ലാല്‍ എന്ന ബ്ളോഗ് എഴുത്തുകാരന് എതിരെയാണ് കേസ്. ഇദ്ദേഹം ഫേസ്ബുക്കിലും മറ്റുമായി സ്ത്രീയുടെ ചിത്രം പരസ്യപെടുത്തി എന്ന പരാതി ബന്ധപ്പെട്ട സ്ത്രീയും മംഗളം ചാനല്‍ അധികൃതരും ഡി.ജി.പിക്ക് നല്കിയിരുന്നു. തുടര്‍ന്ന് ഡി.ജി.പിയാണ്‌ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശീന്ദ്രന്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ വനിതാ ജേര്‍ണലിസ്റ്റാണ് ഹണി ട്രാപ്പിനു പിന്നിലെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.താന്‍ യഥാര്‍ഥ പ്രതിയെ കാണിച്ചു തരാമെന്നും പറഞ്ഞ് ഹണി ട്രാപ്പ് നടത്തിയ പെണ്‍കുട്ടിയുടെ ചിത്രം ശ്യാംലാല്‍ ഫെയ്സ് ബുക്കിലൂടെ പുറത്തു വിടുകയായിരുന്നു. പോരാത്തതിനു അശ്ലീലമായ കമന്‍റുകളും ആരോപണങ്ങളും ഈ പെണ്‍കുട്ടിയെ കുറിച്ച് ശ്യാംലാല്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട് ഒന്നിലധികം സ്ത്രീകളുടെ ചിത്രം പുറത്തുവന്നിരുന്നു.vs-shyamlal-fb-blog

 

ഇതോടെയാണ് മാധ്യമ പ്രവര്‍ത്തകയായ പെണ്‍കുട്ടിതന്നെ ശ്യാംലാലിനെതിരെ പരാതി നല്‍കിയത്. മുന്‍പ് മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശ്യാംലാല്‍ പിന്നീട് ഇന്‍ഡ്യാ വിഷനിലായിരുന്നു.ഇന്ത്യാ വിഷന്‍ പൂട്ടിയതിനു പിന്നാലെ മാധ്യമ ലോകത്തു നിന്നും ശ്യാംലാല്‍ ഔട്ടായി. ഔട്ടാക്കി എന്നു പറയുന്നതാണ് ഉചിതം. ഇതിനിടെയാണ് മംഗളത്തിന്‍റെ ഹണി ട്രാപ്പില്‍ ഇടപെട്ട ശ്യാംലാല്‍ പിന്നെയും പുലിവാലു പിടിച്ചിരിക്കുന്നത്. കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെങ്കിലും മാധ്യമ പ്രവര്‍ത്തകരെല്ലാം എതിരായതോടെ ഇതിനും മാര്‍ഗമില്ലാത്തതാണ് കുടുങ്ങുന്നത്.

ഹണി ട്രാപ്പില്‍ മുമ്പ് മാധ്യമത്തില്‍ ജോലിചെയ്ത് സുനിത ദേവദാസ് എന്ന സ്ത്രീയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് ശ്യാമിനെതിരേ മറ്റൊരു കേസും പരാതിയും അന്യോഷണത്തിലാണ്.ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പത്ത്രത്തിന് എതിരേയും മാധ്യമ പ്രവര്‍ത്തകരുടേയും സ്ത്രീകളുടേയും ഫോട്ടോകളും കൈ കുഞ്ഞുങ്ങളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന പരാതിയിലും അപകീര്‍ത്തി കേസിലും അന്യോഷണം നടക്കുന്നുണ്ട്. സ്ത്രീകളുടേയും കുട്ടികളുടേയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും എഡിറ്റ് ചെയ്തും പ്രചരിപ്പിച്ചു എന്നതും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന് എതിരെ വ്യാജ വാര്-ത്ത സൃഷ്ടിച്ചു എന്ന പരാതിയില്‍ വി.എസ് ശ്യാം ലാലിനും സുനിത ദേവദാസ് എന്ന മുന്‍ മാധ്യമ പ്രവര്‍ത്തകക്ക് എതിരേയും അന്യോഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയോട് മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയിട്ടുണ്ട്. ശ്യാമിനെതിരേയും സുനിതക്ക് എതിരേയും അഡ്വ.സിബി സെബാസ്റ്റ്യന്‍ എന്നവരാണ്‌ പരാതി നല്കിയിരുന്നത്.

Top