മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

പത്തനംതിട്ട:പത്തനംതിട്ട കല്ലറക്കടവില്‍ പിതാവിനെയും മകളെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോഡ്രൈവറായ ശ്രീകുമാര്‍(45), മകള്‍ അനുഗ്രഹ(5) എന്നിവരാണ് മരിച്ചത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Top