ഫെബ്രുവരി 26 – അഖിലേന്ത്യാ പ്രതിഷേധദിനം : സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം: ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്മെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഫെബ്രുവരി 26-ന് അഖിലേന്ത്യ പ്രതിഷേധദിനം ആചരിച്ചു.

ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനം നടത്തിയാണ് സംസ്ഥാനത്ത് പ്രതിഷേധദിനാചരണത്തില്‍ പങ്കാളികളായത്.

കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍-കാഷ്വല്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ഒഴിവുകള്‍ നികത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനസ്ഥാപിക്കുക, പൊതുമേഖലാ സ്വകാര്യവത്കരണ നടപടികള്‍ ഉപേക്ഷിക്കുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷതയെ സംരക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

കോട്ടയം സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനത്തില്‍ എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി വി കെ ഉദയന്‍ സംസാരിച്ചു. കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ ഇ എസ്‌ സിയാദ് (എന്‍ജിഒ യൂണിയന്‍),
പാലായില്‍ ജെ അശോക് കുമാര്‍ (എന്‍ജിഒ യൂണിയന്‍), വൈക്കത്ത് ടി കെ സുവര്‍ണന്‍ (കെഎസ്‍ടിഎ), പാമ്പാടിയില്‍ അഭിലാഷ് ടി മോഹന്‍ (കെജിഒഎ), ഏറ്റുമാനൂരില്‍ പി എന്‍ കൃഷ്ണന്‍ നായര്‍ (എന്‍ജിഒ യൂണിയന്‍), ചങ്ങനാശ്ശേരിയില്‍ സാനു (കെഎംസിഎസ്‍യു), കാഞ്ഞിരപ്പള്ളിയില്‍ വി സാബു (എന്‍ജിഒ യൂണിയന്‍) എന്നിവര്‍ സംസാരിച്ചു.

Top