ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ ജന്മദിനത്തോടനുബന്ധിച്ച് രണ്ടു സി എസ് ആർ പദ്ധതികൾ

മൂക്കന്നൂര്‍: ഫെഡറൽ ബാങ്ക് സ്ഥാപകനായ കെപി ഹോർമിസിന്റെ 104 മത് ജന്മദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ മൂക്കന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ രണ്ടു സി എസ് ആർ പദ്ധതികൾ നടപ്പിലാക്കി.  മൂക്കന്നൂർ മാർ അഗസ്റ്റിൻ ഗോൾഡൺ ജൂബിലി ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീൻ സംഭാവന നൽകിയതാണ് ഒന്നാമത്തെ പദ്ധതി.

പ്രസ്തുത ചടങ്ങിൽ ആശുപത്രി മാനേജർ ബ്രദർ വർക്കി പൊന്നങ്കുഴി അദ്ധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് ആലുവ റീജിയണൽ മേധാവി എൽദോസ് കുട്ടി കെ എം മുഖ്യപ്രഭാഷണം നടത്തി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ട്രസ്റ്റി  രാജു ഹോർമിസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മൂക്കന്നൂർ പഞ്ചായത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് ഡയാലിസിസ് നടത്തുന്നതിന് 50 ശതമാനം കിഴിവ് ലഭ്യമായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കറോണ്ടുകടവിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മൂക്കന്നൂർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ശ്രീ പോൾ പി ജോസഫ്, കെ പി എച്ച് ഇ സി എസ് പ്രസിഡന്റ് ടി പി മത്തായി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

മൂക്കന്നൂർ പഞ്ചായത്തിലെ ആറു സ്കൂളുകളിൽ നിന്ന് ഉന്നതവിജയം കൈവരിച്ച അറുപത് വിദ്യാർഥികൾക്കായി രണ്ടര ലക്ഷം രൂപ വിതരണം ചെയ്തതായിരുന്നു രണ്ടാമത്തെ സി എസ് ആർ പദ്ധതി. കെ പി ഹോർമിസ് എഡ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ വച്ചു നടന്ന ചടങ്ങിലാണ് തുക വിതരണം ചെയ്തത്.  ചടങ്ങിൽ ഫെഡറൽ ബാങ്ക് സീനിയർ മാനേജർ പി വി ജോർജ് സ്വാഗതവും കെ ജെ സെബാസ്റ്റ്യൻ, സേവ്യർ ഗ്രിഗറി, സോണിയ വർഗീസ് എൻ ഒ പൗലോസ് തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഫോട്ടോ ക്യാപ്‌ഷൻ :  ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ പി ഹോർമിസിന്റെ 104 മത് ജന്മദിനത്തോടനുബന്ധിച്ച് ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി മൂക്കന്നൂർ മാർ അഗസ്റ്റിൻ ഗോൾഡൺ ജൂബിലി ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീൻ സംഭാവന നൽകുന്നതിന്റെ സമ്മതപത്രം ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ട്രസ്റ്റി  രാജു ഹോർമിസ് ആശുപത്രി ഡയറക്ടർ ബ്രദർ തോമസ് കറോണ്ടുകടവിലിന് കൈമാറുന്നു. ബാങ്കിന്റെ ആലുവ റീജിയണൽ മേധാവി എൽദോസ് കുട്ടി കെ എം,  മൂക്കന്നൂർ ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ശ്രീ പോൾ പി ജോസഫ്, ആശുപത്രി മാനേജർ ബ്രദർ വർക്കി പൊന്നങ്കുഴി, കെ പി എച്ച് ഇ സി എസ് പ്രസിഡന്റ് ടി പി മത്തായി തുടങ്ങിയവർ സമീപം.

Top